ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ ആദ്യം അനുകൂലിച്ച ആര്‍എസ്എസ് ഇപ്പോള്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുന്നത് മുഖം രക്ഷിക്കാന്‍; വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 04.10.2018) ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ ആദ്യം അനുകൂലിച്ച ആര്‍എസ്എസ് ഇപ്പോള്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുന്നത് മുഖം രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സിപിഎമ്മും ബിജെപിയും ഇരട്ടത്താപ്പ് നിലപാടാണ് കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കിയിരുന്നില്ല. സ്ത്രീകള്‍ക്ക് നിയന്ത്രണം മാത്രമാണ് ഏര്‍പ്പെടുത്തിയത്.

കോടതി വിധി സ്ത്രീകള്‍ക്ക് ഇടയിലും വലിയ എതിര്‍പ്പുണ്ടാക്കി. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കോണ്ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. ആചാരങ്ങള്‍ പാലിക്കപ്പെടണമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് തിരുത്തുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.



Keywords: Kerala, Thiruvananthapuram, News, Shabarimala, Ramesh Chennithala, Court Order, Supreme Court of India, BJP, CPM, Chennithala against RSS on Shabarimala SC Verdict 





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?