വായനയുടെ പഴയ സംസ്‌കാരത്തിലേക്ക് മടങ്ങാന്‍ യുവത്വം തയ്യാറാവണം- ഇ ജനാര്‍ദ്ദനന്‍
പൊവ്വല്‍: വായനയുടെ പഴയ സംസ്‌കാരത്തിലേക്ക് മടങ്ങാന്‍ യുവത്വം തയ്യാറാവണമെന്ന് ലൈബ്രറി കൗണ്‍സിലംഗം ഇ ജനാര്‍ദ്ദനന്‍ പറഞ്ഞു.
പുതു തലമുറ വായനയുടെ മഹത്വം വേണ്ട വിധം മനസ്സിലാക്കുകയോ ആ പഴയ സംസ്‌കാര തനിമ വീണ്ടെടുക്കുകയോ ചെയ്യുന്നതില്‍ വിമുഖത കാണിക്കുന്നതായും നവ മാധ്യമങ്ങളുടെ അതിപ്രസരത്തിനടിമയാണ് ഇന്നത്തെ തലമുറയെന്നും അവരെ വായനയുടെ ലോകത്തേക്ക് ക്ഷണിക്കാനും ചിന്തകളെ ഉണര്‍ത്താനും പൊവ്വല്‍ പി.ടി അബ്ദുല്ല ഹാജി മെമ്മോറിയല്‍ ലൈബ്രറി പോലുള്ളവ ശ്രമിക്കുന്നത് ഒരു പ്രതീക്ഷയാണെന്നും
അദ്ദേഹം പറഞ്ഞു.
പൊവ്വല്‍ പി.ടി അബ്ദുല്ല ഹാജി മെമ്മോറിയല്‍ ലൈബ്രറി ആന്റ് റീഡിംഗ് റൂം വാര്‍ഷിക ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇ ജനാര്‍ദ്ദനന്‍. കെപി ഹമീദ് അധ്യക്ഷനായിരുന്നു. ശരീഫ് പൊവ്വല്‍ സ്വാഗതവും ഹമീദ് ബി എച് നന്ദിയും പറഞ്ഞു. എംഎ മുളിയാര്‍, എബി ശാഫി, അബ്ബാസ് സിഎച്, ഹസൈനാര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍:
എം.എ മുളിയാര്‍ (പ്രസിഡന്റ്)
ഷെരീഫ് പൊവ്വല്‍(ജനറല്‍ സെക്രട്ടറി )
എ.ബി. ഷാഫി (ട്രഷറര്‍)
മൊട്ട അബ്ദുല്‍ ഖാദര്‍,
എ.കെ യൂസഫ് (വൈസ് പ്രസിഡന്റ് )
ഷാഫി മാപ്പിളക്കുണ്ട്,
മൊയ്തു മാഷ് (ജോയിന്റ് സെക്രട്ടറി )
Powered by Info News For You

Comments
Post a Comment