മഅ്ദനിക്ക് ഉമ്മയെ സന്ദര്‍ശിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച കോടതി വിധി പൗരാവകാശ ലംഘനം - പി ഡി പി; മഅ്ദനി-ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: (www.kvartha.com 27/10/2018) അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഉമ്മയെ സന്ദര്‍ശിക്കാന്‍ പി ഡി പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനിക്ക് പ്രതേക വിചാരണകോടതി നിര്‍ദേശിച്ച കടുത്ത നിയന്ത്രണങ്ങള്‍ മഅ്ദനിക്ക് ജാമ്യംഅനുവദിച്ച സുപ്രിം കോടതി നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നവെന്നും പി ഡി പി കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കടുത്ത നിയന്ത്രണങ്ങള്‍ വരുത്തി മരണാസന്നയായ മാതാവിനെ സന്ദശിക്കുന്നതിനുള്ള മകന്റെ അവകാശത്തെ നിരാകരിക്കുകയാണ് കോടതി ചെയ്യുന്നത്. പൗരന്റെ മൗലീകമായ അവകാശങ്ങളുടെ ലംഘനമാണ് ഈ വിധിയുലുള്ളത്. പ്രോസ്യക്യൂട്ടര്‍ സദാശിവ മൂര്‍ത്തി എഴുതികൊടുക്കുന്നത് അതുപോലെ വിധിയുടെ ഭാഗമാക്കി ജാമ്യത്തിലുള്ള മഅ്ദനിയുടെ പൗരാവകാശത്തെ ഹനിക്കുകയാണ് കോടതി ചെയ്തിട്ടുള്ളത്.
പി ഡി പി പ്രവര്‍ത്തകരെയും നേതാക്കളെയും മറ്റ് രാഷ്ട്രീയ മത-സംഘടനകളിലുള്ളവരെയും കാണരുത്, സംസാരിക്കരുത് എന്ന വിചിത്ര നിര്‍ദേശമാണ് വിധിയിലുള്ളത്. ഇത് സബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുക വഴി മഅ്ദനിയുടെ ജാമ്യം ഒഴിവാക്കനുള്ള പോലീസിന്റെ കുതന്ത്രങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് കോടതി വിധിയിലൂടെ ചെയ്തിട്ടുള്ളത്. കുടുംബാംഗങ്ങളും ബന്ധുക്കളും സഹായികളും വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരും അനുഭാവികളുമാണ് എന്നിരിക്കെ അവരോട് സംസാരിക്കാനും കാണാതിരിക്കാനും ഒരു നിലക്കും സാധ്യമല്ല. വ്യത്യസ്ഥ ആശയങ്ങളെയും തത്വങ്ങളെയും പിന്തുടരാനും പ്രചരിപ്പിക്കാനും ഭരണാഘടനപരമായി അവകാശവും സ്വാതന്ത്ര്യവും നല്‍കുന്ന ഒരു രാജ്യത്ത് അവയെ പിന്തുടരുന്നവരെ കാണാനും സംസാരിക്കാനുമുള്ള അവകാശം ഹനിക്കുക എന്നത് ബാലിശമാണ്.
സന്ദര്‍ശനകാലത്ത് രോഗിയായ മഅ്ദനിക്ക് വ്യത്യസ്ഥ-സമാന ആശയമുള്ള ഡോക്ടറുമായി തന്റെ രോഗവിവരം സംസാരിക്കുന്നതിനുള്ള അവകാശം പോലും വിധിയുടെ പശ്ചാത്തലത്തില്‍ നിഷേധിക്കുകയാണ്. നേരത്തേ യാത്രവിവരം ഉദ്യോഗസ്ഥരെ അറിയിക്കുക എന്ന നര്‍ദേശമൊഴിച്ച് മറ്റൊരു നിയന്ത്രണവുമില്ലാതെ സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം മഅ്ദനി മതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നതാണ്. കര്‍ണാടകയില്‍ ബി ജെ പി ഭരണകാലത്ത് നിയന്ത്രണങ്ങളേതുമില്ലാതെ മകളുടെ വിവാഹത്തിലും, പിന്നീട് മകന്റെ വിവാഹത്തിലും മന്ത്രിമാരും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെയുള്ളവരുട സാന്നിദ്ധ്യത്തില്‍ പങ്കെടുത്ത മഅ്ദനിക്ക്, കര്‍ണാടകത്തില്‍ ജനതാദളും കോണ്‍ഗ്രസും ഭരണം പങ്കിടുന്ന സമയത്ത് ഇത്തരത്തിലുള്ള പൗരാവകാശധ്വംസനത്തിനുള്ള സഹാചര്യം സൃഷ്ടിക്കപ്പെടുന്നത് അപലപനീയമാണ്.
സന്ദര്‍ശനവേളയില്‍ മഅ്ദനിക്ക് എര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുള്ള വിധിക്കെതിരെ മഅ്ദനി - നീതിയുടെ പേരിലുള്ള കൊടും അനീതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ വായ മൂടിക്കെട്ടി പ്രതിഷേധസമരങ്ങള്‍ നടത്തുമെന്നും പി ഡി പി കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കോടതി നിര്‍ദേശിച്ച കര്‍ശന വ്യവസ്ഥകള്‍ മൂലം മാതാവിനെ സന്ദര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഅ്ദനി കര്‍ശന വ്യവസ്ഥകള്‍ നീക്കി കിട്ടാന്‍വേണ്ടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കും. തിങ്കളാഴ്ച ഹര്‍ജി ഫയല്‍ ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Abdul-Nasar-Madani, Court, Mother, Treatment,

Powered by Info News For You

Comments
Post a Comment