ആഘോഷങ്ങളില്‍ കരിമരുന്ന് പ്രയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സുപ്രീം കോടതി


ഡല്‍ഹി: ദീപാവലി, ക്രിസ്തുമസ്, ന്യൂയര്‍ തുടങ്ങിയ ആഘോഷങ്ങളില്‍ പടക്കങ്ങള്‍ ഉള്‍പ്പട്രെയുള്ള കരിമരുന്ന് പ്രയോഗങ്ങള്‍ക്ക് കര്‍ശനമായ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് സുപ്രീം കോടതി. രാജ്യ വ്യാപകമായി പടക്കങ്ങളും പടക്ക നിര്‍മ്മാണശാലകളും നിരോധിക്കനമെന്ന ഹര്‍ജി ഉപാധികളോടെ തള്ളിയാണ് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഭരണഘടനയുടെ 21ആം ആനുഛേത പ്രകാരം പടക്ക നിര്‍മ്മണ ശാലകളെ അപേക്ഷിച്ച് ജീവിക്കുന്നവരുടെ ജീവിക്കാനുള്ള അവകാസത്തെ നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസ് എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. എന്നാല്‍ ഇവയുടെ ഉപയോഗത്തിനും ഉത്പാദനത്തിനു വിപണനത്തിനും കോടതി ചില ഉപാദികള്‍ മുന്നോട്ടുവക്കുകുയായിരുന്നു. മലിനികരണം കുറവുള്ള പടക്കങ്ങള്‍ക്ക് മത്രമേ ഉപയോഗിക്കാനുള്ള അംഗിക്കാരം ലഭിക്കു. ഇവ ഉപയോഗിക്കുന്നതിന് നിശ്ചിത സമയവും സ്ഥലവും ഉണ്ടായിരിക്കും.

പടക്കം ഉത്പാതിപ്പിക്കുന്നതിനും വിപണനം നടത്തിന്നതിനും പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍ വഴി പടക്കങ്ങള്‍ വാങ്ങുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളില്‍ രാത്രി എട്ടുമുതല്‍ 10 വരെമാത്രമേ പടക്കങ്ങളും മറ്റു കരിമരുന്നുകളും ഉപയോഗിക്കാനാവു. ക്രിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് രാത്രി 11.55 മുതല്‍ 12.30 വരെയായിരിക്കും ഇതിനായുള്ള സമയ പരിധി എന്ന് സുപ്രീം കോടതി വ്യക്തമാക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?