സി പി എം നേതാവും വിസ്മയ പാര്‍ക്ക് ചെയര്‍മാനുമായ പി വാസുദേവന്‍ അന്തരിച്ചു
പറശ്ശിനിക്കടവ്: (www.kvartha.com 11.10.2018) സി.പി.എം നേതാവുംവിസ്മയ പാര്‍ക്ക് ചെയര്‍മാനുമായ പി.വാസുദേവന്‍ (70) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ പറശ്ശിനിക്കടവിലെ വീട്ടില്‍ നിന്ന് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പോകും വഴിയായിരുന്നു മരണം.
തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാനാണ്. ദീര്‍ഘകാലം സിപിഎം ജില്ലാ കമ്മറ്റി അംഗവും തളിപ്പറമ്പ് ഏരിയ സെക്രട്ടറിയും ആയിരുന്നു. ആന്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും പാപ്പിനിശ്ശേരി റൂറല്‍ ബാങ്ക് പ്രസിഡന്റുമായിരുന്നു.
മൃതദേഹം അഞ്ചുമണി വരെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് വിസ്മയ പാര്‍ക്കിലും പറശ്ശിനിക്കടവ് എ കെ ജി വായനശാലയിലും പൊതു ദര്‍ശനത്തിന് വയ്ക്കും. രാത്രി ഒമ്പതുമണി മുതല്‍ പറശ്ശിനിക്കടവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ പറശ്ശിനിക്കടവ് പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

പതിനൊന്ന് വര്‍ഷം തളിപ്പറമ്പ് ഏരിയാകമ്മിറ്റി അംഗമായിരുന്ന വാസുദേവന്‍ ഏറെക്കാലമായി സി.പി.എം ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1967 മുതല്‍ 1980 വരെ ആന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അവിഭക്ത തളിപ്പറമ്പ് നഗരസഭയുടെ ഉപദേശക സമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
പത്തുവര്‍ഷക്കാലം മൊറാഴ കല്ല്യാശ്ശേരി ബാങ്ക് പ്രസിഡന്റ്, അത്രയും വര്‍ഷക്കാലം തളിപ്പറമ്പ് കോഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രസിഡന്റ്, പാപ്പിനിശ്ശേരി കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്.
പറശ്ശിനി മടപ്പുരയ്ക്കല്‍ തറവാട്ടിലെ പരേതനായ അനന്തന്‍ മടയന്റെ മകള്‍ രമയാണ് ഭാര്യ. മകള്‍ സീമ നേരത്തെ മരണപ്പെട്ടു. മകന്‍: നിര്‍മ്മല്‍. ആദരസൂചകമായി വ്യാഴാഴ്ച മൂന്നു മണി മുതല്‍ ആന്തൂര്‍, തളിപ്പറമ്പ് നഗര സഭ പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM leader P Vasudevan passed away, Obituary, News, Dead, Politics, CPM, Kerala.

Powered by Info News For You

Comments
Post a Comment