ശബരിമല സ്ത്രീ പ്രവേശനം; പ്രതിഷേധിക്കാന്‍ സിനിമാ താരങ്ങളും; പമ്പയിലും നിലയ്ക്കലിലും നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും
ചെങ്ങന്നൂര്‍: (www.kvartha.com 08.10.2018) ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഈ സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലിലും പ്രതിഷേധക്കാരെ നേരിടാന്‍ 144 പ്രഖ്യാപിച്ചേക്കും.
ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ പര്‍ണശാല കെട്ടി താമസം തുടങ്ങിയാണ് പ്രതിഷേധം. ഇവിടേക്ക് അയ്യപ്പഭക്തരായ പ്രതിഷേധക്കാര്‍ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 144 (നിരോധനാജ്ഞ) പ്രഖ്യാപിക്കാന്‍ നീക്കം നടക്കുന്നത്.
തുലാമാസ പൂജയ്ക്ക് പത്ത് ദിവസംമാത്രം ശേഷിക്കെ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് പ്രതിഷേധക്കാരെ നേരിടാനുള്ള നടപടി അധികൃതര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇരുമുടിക്കെട്ടുമായി വരുന്ന സമരക്കാരായ ഭക്തരെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് പോലീസ്.
അതിനിടെ മാസപൂജയ്ക്ക് മുന്‍പായി സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചെങ്കിലും അടിയന്തര സാഹചര്യത്തില്‍ സന്നിധാനത്ത് വനിതാ പോലീസിനെ എത്തിക്കാന്‍ അറുപതംഗ സംഘത്തെ സുസജ്ജമാക്കും.
എ.ആര്‍ ക്യാമ്പിലെ വനിതാ പോലീസുകാരെ സന്നിധാനത്ത് നിയോഗിക്കുന്നതിനെതിരെ തന്ത്രി ഉള്‍പ്പെടെ എതിര്‍ത്ത സാഹചര്യത്തിലാണ് പോലീസ്, പ്രസ്തുത നീക്കത്തില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ പമ്പയില്‍ കൂടുതല്‍ വനിതാ പോലീസിനെ നിയോഗിക്കും. തിങ്കളാഴ്ച ഡി.ജി.പി ദേവസ്വം ബോര്‍ഡ് അംഗങ്ങളുമായി ചര്‍ച്ച നടത്തും.
അതിനിടെ ചെങ്ങന്നൂരില്‍ നിന്ന് അടുത്തദിവസം ആരംഭിക്കുന്ന ശബരിമല സംരക്ഷണ യാത്രയില്‍ സിനിമാ താരങ്ങളും അണിനിരക്കുമെന്നാണ് സൂചന. തന്ത്രി കുടുംബവും പന്തളം രാജകൊട്ടാരവും ശബരിമലയുമായി ബന്ധപ്പെടുന്ന മറ്റുള്ളവരും ചേര്‍ന്ന് ചെങ്ങന്നൂരില്‍ നിന്ന് നിലയ്ക്കലിലേയ്ക്ക് നടത്തുന്ന യാത്രയിലാണ് നടന്‍ ദേവന്‍, ശ്രീഅയ്യപ്പന്‍ സിരിയലില്‍ അയ്യപ്പനായി വേഷമിട്ട കൗശിക് ബാബു, കൊല്ലം തുളസി തുടങ്ങി സിനിമാ - സീരിയല്‍ രംഗത്തെ പ്രമുഖര്‍ എത്തുമെന്ന് അറിയുന്നത്. എന്നാല്‍ പത്താം തീയതിയോടെയേ പൂര്‍ണമായ ചിത്രം വ്യക്തമാകൂ. യാത്രയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എത്തിയേക്കുമെന്നാണ് വിവരം.
അതിനിടെ ശബരിമല വിഷയത്തില്‍ സി.പി.എമ്മിനുള്ളിലും മുറുമുറുപ്പ് ശക്തമായിട്ടുണ്ട്. അയ്യപ്പഭക്തരായിട്ടുള്ള നിരവധി നേതാക്കള്‍ അതൃപ്തിയിലാണെന്നാണ് വിവരം. ഇതില്‍ പാര്‍ട്ടി അംഗമായ തിരക്കഥാകൃത്തും ഇടതുപക്ഷ സ്വതന്ത്രരായി ജയിച്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala Issues: Prohibitory orders will be announced at Pampa and Nilakkal, Sabarimala Temple, Protesters, Protection, Trending, Religion, Cinema, Actor, Police, Kerala.

Powered by Info News For You

Comments
Post a Comment