സംസ്ഥാനത്ത് കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത: മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് വീണ്ടും മഴകനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അറബി കടലില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയപ്പ് നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്നു മുഖ്യമന്ത്രി ദുരന്ത നിവാരണ അഥോറിറ്റിയുടെ യോഗം വിളിച്ചു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.
ഞായറാഴ്ച ലക്ഷദ്വീപിന് സമീപം അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തമാകുമെന്നും തിങ്കളാഴ്ച ചുഴലിക്കാറ്റാകുമെന്നുമാണ് പ്രവചനം.
ഏഴിനു കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശവുമുണ്ട്. മിക്ക ജില്ലകളിലും അഞ്ചു മുതല്‍ ഏഴു വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില ജില്ലകളില്‍ നാലിന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകും. ഇടുക്കിയില്‍ നാലുമുതല്‍ ആറുവരെ തിയതികളിലും തൃശൂരും പാലക്കാടും ആറിനും പത്തനംതിട്ടയില്‍ ഏഴിനും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Powered by Info News For You
Comments
Post a Comment