പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എ കെ ആന്റണിയും അനുശോചിച്ചു; നഷ്ടമായത് സാധാരണക്കാരുടെ അത്താണിയെയെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍
തിരുവനന്തപുരം: (www.kvartha.com 20.10.2018) മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ എ കെ ആന്റണിയും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അനുശോചിച്ചു.
പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എയുടെ ആകസ്മിക വിയോഗം മുസ്്ലിം ലീഗിനും കേരള ജനതക്കും കനത്ത ആഘാതമാണുണ്ടാക്കിയതെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഏത് സാധാരണക്കാരനും ഏത് സമയത്തും സമീപിക്കാവുന്ന മാതൃകാ പൊതു പ്രവര്‍ത്തകനായിരുന്നു സ്നേഹത്തോടെ കാസര്‍കോട്ടുകാര്‍ വിളിച്ചിരുന്ന റദ്ദുച്ച. സംശുദ്ധതയും ലാളിത്യവും എളിമയും കര്‍മ്മ കുശലതയും ഒത്തൊരുമിച്ച നേതാവായിരുന്നു അദ്ദേഹം.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ് അദ്ദേഹത്തിന്റെ ഭരണ മികവും നേതൃപാടവവും കാസര്‍കോടിന് പുറത്തുള്ളവര്‍ക്കും ബോധ്യമായത്. കാസര്‍കോടിന്റെ വികസനത്തില്‍ അബ്ദുര്‍ റസാഖ് സാഹിബിന്റെ കയ്യൊപ്പുണ്ട്. സമൂഹത്തിനും സമുദായത്തിനും അവശര്‍ക്കും വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മുസ്്ലിംലീഗിന്റെ നയ നിലപാടുകള്‍ മുറുകെ പിടിച്ച് പ്രതിസന്ധികളില്‍ പതറാതെ നയിച്ചു. മഞ്ചേശ്വരത്ത് സംഘ്പരിവാറിന്റെ പണക്കൊഴുപ്പിനെയും പ്രചാര വേലകളെയും ജനകീയത കൊണ്ട് മറികടന്ന റദ്ദുച്ചയും, ചെര്‍ക്കളം സാഹിബിന് പിന്നാലെ നാഥന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുകയാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, kasaragod, Thiruvananthapuram, Dead, Condolence to P B Abdul Razak MLA
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment