കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ചു; സി പി എം ആണെന്ന് ആരോപണം

കണ്ണൂര്‍: (www.kvartha.com 29.10.2018) കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. മീത്തല്‍ കുന്നോത്തുപറമ്പിലെ കോണ്‍ഗ്രസ് ഓഫീസാണ് തീവെച്ച് നശിപ്പിച്ചിരിക്കുന്നത്. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. അതേസമയം ആക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് മീത്തലെ കുന്നോത്തു പറമ്പിലെ കോണ്‍ഗ്രസിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന വി. അശോകന്‍ സ്മാരകത്തിന് തീയിട്ടത്. ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. അതിനിടെ സിപിഎം നേതാക്കള്‍ സ്ഥലത്ത് എത്തുകയും തങ്ങള്‍ക്കു പങ്കില്ലെന്ന് നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Congress party office set on fire in Kannur, Kannur, Politics, Congress, CPM, Allegation, Police, Probe, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?