റെക്കോര്‍ഡുകള്‍ സ്വന്തമാക്കി കോഹ്ലി കുതിക്കുന്നു
വിശാഖപട്ടണം: (www.kvartha.com 25.10.2018) റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി കുതിക്കുന്നു. 10,000 റണ്‍സ് ക്ലബ്ബിലേക്കുള്ള പ്രവേശനം എന്നതിലുപരി ഇതിനോടകം തന്നെ പല നേട്ടങ്ങളും കോഹ്ലി സ്വന്തമാക്കി കഴിഞ്ഞു. ഏകദിന കരിയറിലെ 205-ാം ഇന്നിങ്‌സില്‍നിന്ന് കോഹ്ലി 10,000 റണ്‍സ് പിന്നിടുമ്പോള്‍, ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരമെന്നതിനും അപ്പുറം ഒരുപിടി നേട്ടങ്ങള്‍ വേറെയുമുണ്ട്.
ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് പിന്നിട്ടു എന്നതുതന്നെ അതില്‍ പ്രധാനം. കോഹ്ലി 10,000 റണ്‍സ് തികയ്ക്കും മുന്‍പ് സച്ചിന്‍ തെന്‍ഡുല്‍ക്കറായിരുന്നു വേഗത്തില്‍ 10,000 റണ്‍സ് തികച്ച താരം. 259 ഇന്നിങ്‌സില്‍നിന്നാണ് സച്ചിന്‍ 10,000 കടന്നത്. എന്നാല്‍ സച്ചിനേക്കാള്‍ 54 ഇന്നിങ്‌സുകള്‍ കുറവെടുത്താണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്.
205 ഇന്നിങ്‌സുകള്‍ പിന്നിടുന്ന സമയത്ത് സച്ചിന്റെ പേരിലുണ്ടായിരുന്നത് 7829 റണ്‍സ് മാത്രമാണ്. അതായത് കോഹ്ലിയേക്കാള്‍ 2171 റണ്‍സ് കുറവ്! സംഗക്കാര (6608), റിക്കി പോണ്ടിങ് (7537), ജയസൂര്യ (5658), ജയവര്‍ധനെ (5917), കാലിസ് (7656), രാഹുല്‍ ദ്രാവിഡ് (7003), ലാറ (7820), ദില്‍ഷന്‍ (6096), ധോണി (7616) എന്നിങ്ങനെയാണ് 205 ഇന്നിങ്‌സുകള്‍ പിന്നിടുമ്പോള്‍ മറ്റുള്ളവരുടെ സമ്പാദ്യം.
10,813 പന്തുകളില്‍ നിന്നാണ് കോഹ്ലി 10,000 റണ്‍സ് പിന്നിട്ടത്. ഇതും റെക്കോര്‍ഡാണ്. 11,296 പന്തുകളില്‍നിന്ന് നാഴികക്കല്ലു താണ്ടിയ മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെ പിന്നിലാക്കി.
ഏറ്റവും കുറവ് ദിവസങ്ങള്‍കൊണ്ട് 10,000 പിന്നിട്ട താരവും കോഹ്ലിതന്നെ. അരങ്ങേറ്റത്തിനുശേഷം 3720 ദിവസത്തിനുള്ളില്‍ കോഹ്ലി ഈ നാഴികക്കല്ലു താണ്ടി. 3970 ദിവസങ്ങള്‍കൊണ്ട് ഈ നേട്ടം കയ്യടക്കിയ രാഹുല്‍ ദ്രാവിഡാണ് ഇക്കാര്യത്തില്‍ കോഹ്ലിക്കു പിന്നിലായത്.
10,000 റണ്‍സ് പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍ ശരാശരി ഉള്ള താരവും കോഹ്ലി തന്നെ. 59.53 റണ്‍സ് ശരാശരിയിലാണ് കോഹ്ലി 10,000 കടന്നത്. 51.30 റണ്‍സ് ശരാശരിയില്‍ ഈ നേട്ടം പിന്നിട്ട എം.എസ്. ധോണി പിന്നിലായി.
ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുമായി 10,000 കടന്ന താരവും മറ്റാരുമല്ല. 92.85 ആണ് ഈ നാഴികക്കല്ലു താണ്ടുമ്പോള്‍ കോഹ്ലിയുടെ സ്‌ട്രൈക്ക് റേറ്റ്.
10,000 റണ്‍സ് ക്ലബ്ബിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും കോഹ്ലിയാണ്. 29 വര്‍ഷവും 353 ദിവസവും പ്രായമുള്ളപ്പോഴാണ് കോഹ്ലി 10,000 കടന്നത്. 27 വര്‍ഷവും 342 ദിവസവും പ്രായമുള്ളപ്പോള്‍ 10,000 കടന്ന സച്ചിനാണ് ഇക്കാര്യത്തില്‍ മുന്നില്‍. പോണ്ടിങ് -32 വര്‍ഷം 95 ദിവസം, ഗാംഗുലി -33 വര്‍ഷം 25 ദിവസം, ജാക്വസ് കാലിസ് - 33 വര്‍ഷം 99 ദിവസം എന്നിങ്ങനെയാണ് മറ്റു താരങ്ങള്‍ 10,000 റണ്‍സ് പിന്നിടാനെടുത്ത പ്രായം.
ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് നേടിയ കാര്യത്തില്‍ റിച്ചാര്‍ഡ്‌സിനും ഹാഷിം അംലയ്ക്കുമൊപ്പം രണ്ടാം സ്ഥാനത്താണ് കോഹ്ലി. 6000, 7000 റണ്‍സ് നേട്ടങ്ങള്‍ പിന്നിടുമ്പോള്‍ അംലയ്ക്കു മാത്രം പിന്നില്‍ രണ്ടാമത്. ഏറ്റവും വേഗത്തില്‍ 8000, 9000, 10000 റണ്‍സ് നേട്ടങ്ങള്‍ സ്വന്തമാക്കിയത് കോഹ്ലിയാണ്.
ഏറ്റവും കൂടുതല്‍ സെഞ്ച്വറികളുമായി 10,000 റണ്‍സ് ക്ലബ്ബിലേക്കു പ്രവേശിച്ച താരവും കോഹ്ലിതന്നെ. 37 സെഞ്ച്വറികളോടെയാണ് കോഹ്ലി 10,000 റണ്‍സ് കടന്നത്. 28 സെഞ്ച്വറികളുമായി 10,000 റണ്‍സ് പിന്നിട്ട സച്ചിന്റെ റെക്കോര്‍ഡാണ് ഒന്‍പത് സെഞ്ച്വറികള്‍ അധികം ചേര്‍ത്ത് കോഹ്ലി മറികടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Virat Kohli Smashes Sachin Tendulkar's Record for Fastest to 10,000 ODI Runs, Cricket, Virat Kohli, Record, Sachin Tendulker, Mahendra Singh Dhoni, Sports, National.

Powered by Info News For You

Comments
Post a Comment