ചാര്‍ജെടുക്കാനെത്തിയപ്പോള്‍ തൂങ്ങിമരിക്കാനൊരുങ്ങി പ്രസിഡന്റ്; ഒപ്പം ഭരണസമിതിയുടെ കടുത്ത പ്രതിഷേധവും, ഒടുവില്‍ പിന്തിരിഞ്ഞ് സെക്രട്ടറി
കല്ലമ്പലം: (www.kvartha.com 27.10.2018) ചാര്‍ജെടുക്കാനെത്തിയപ്പോള്‍ തൂങ്ങിമരിക്കാനൊരുങ്ങി പ്രസിഡന്റ്, ഒപ്പം ഭരണസമിതിയുടെ കടുത്ത പ്രതിഷേധവും, ഒടുവില്‍ പിന്തിരിഞ്ഞ് സെക്രട്ടറി മടങ്ങി. നാവായിക്കുളം പഞ്ചായത്തില്‍ കഴിഞ്ഞദിവസമാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പുതുതായി ചാര്‍ജെടുക്കാനെത്തിയ സെക്രട്ടറി ഷീജാമോള്‍ പഞ്ചായത്ത് ഭരണസമിതിയുടെ കടുത്ത പ്രതിഷേധത്തെയും പ്രസിഡന്റിന്റെ ആത്മഹത്യാഭീഷണിയെയും തുടര്‍ന്നു മടങ്ങുകയായിരുന്നു.
ആരോപണവിധേയയായതിനെ തുടര്‍ന്നു പഞ്ചായത്തില്‍നിന്നു രണ്ടുവര്‍ഷം മുന്‍പു സ്ഥലംമാറിപ്പോയ സെക്രട്ടറി വീണ്ടും തിരിച്ചുവന്നതിലും അടിക്കടി സെക്രട്ടറിമാര്‍ മാറിമാറി വന്നു പഞ്ചായത്തിന്റെ വികസനം മുരടിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണു കോണ്‍ഗ്രസ് ഭരണത്തിലുള്ള പഞ്ചായത്ത്, സെക്രട്ടറിയെ ചാര്‍ജെടുക്കുന്നതില്‍ നിന്നും തടഞ്ഞത്.
സംഘര്‍ഷ സാധ്യതയെ തുടര്‍ന്നു കല്ലമ്പലം പോലീസിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണു സംഭവങ്ങളുടെ തുടക്കം. പഞ്ചായത്ത് ഡയറക്ടറേറ്റില്‍നിന്ന് അഡീഷനല്‍ ഡയറക്ടറുമായാണു സെക്രട്ടറി ചാര്‍ജെടുക്കാനെത്തിയത്. ഇതിനെതിരെ വനിതാ പഞ്ചായത്ത് അംഗങ്ങള്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് സംരക്ഷണയില്‍ ചാര്‍ജെടുപ്പിക്കാനുള്ള നീക്കം തുടങ്ങി.

തുടര്‍ന്നു പ്രസിഡന്റ് കെ.തമ്പി സെക്രട്ടറിയുടെ മുറിയില്‍ കയറി വാതിലുകള്‍ അടയ്ക്കുകയും ഫാനിന്റെ ഹുക്കില്‍ കേബിള്‍ വയര്‍ കുരുക്കി കഴുത്തിലണിഞ്ഞ് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ജനലിലൂടെ ഇതു കണ്ട പോലീസും പഞ്ചായത്ത് അംഗങ്ങളും വാതില്‍ ബലംപ്രയോഗിച്ചു തുറന്നു പ്രസിഡന്റിനെ അനുനയിപ്പിച്ചു താഴെയിറക്കിയതോടെയാണു സംഭവങ്ങള്‍ക്ക് അയവു വന്നത്.
അതേസമയം സെക്രട്ടറിയെ മാറ്റാതെ ഒരു ഒത്തുതീര്‍പ്പിനും തയാറല്ല എന്ന നിലപാടില്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ ഉറച്ചുനിന്നതോടെ പോലീസും പ്രതിസന്ധിയിലായി. ഒടുവില്‍ പഞ്ചായത്ത് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടശേഷം അവരുടെ നിര്‍ദേശപ്രകാരം സെക്രട്ടറി തിരികെ മടങ്ങുകയായിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നാവായിക്കുളം പഞ്ചായത്തില്‍ ചാര്‍ജെടുത്തതു പത്ത് സെക്രട്ടറിമാരാണ്. ഇതില്‍ ചിലര്‍ ജോലിനോക്കിയത് ഏതാനും മാസം മാത്രം. രണ്ടുമാസം ജോലിയിലിരുന്ന സെക്രട്ടറിയുമുണ്ട്. മാസങ്ങളോളം സെക്രട്ടറിയില്ലാതെ പഞ്ചായത്ത് ഭരണം പ്രതിന്ധിയിലായതും അടുത്ത് വാര്‍ത്തയായിരുന്നു. ഇവയെല്ലാം വികസന മുരടിപ്പിനിടയാക്കിയതായി ഭരണസമിതി ആരോപിക്കുന്നു. ഇതിനു പിന്നില്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുകളാണെന്നുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ഇത്തരം നടപടികളിലൂടെ പഞ്ചായത്തിന്റെ വിലപ്പെട്ട സമയം നഷ്ടമായതായും പദ്ധതി ആസൂത്രണങ്ങള്‍ അവതാളത്തിലായതായും പെന്‍ഷന്‍ വിതരണം, വാര്‍ഷിക പദ്ധതി നിര്‍വഹണം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പ്രതിസന്ധിയിലായതായും ഭരണസമിതി ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ പ്രധാന ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള മാറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണു പഞ്ചായത്തിന്റെ ആവശ്യം.
തുടര്‍ന്ന് പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. നാവായിക്കുളം പഞ്ചായത്തിലെ സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗം ബ്ലോക്ക് പ്രസിഡന്റ് എംഎം.താഹ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന്‍നായര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സൂര്യത്ത് ബീവി, എച്ച്.ഷെരീഫ്, മണിലാല്‍, ബിന്ദു, ബി.ശ്രീകുമാര്‍, എന്‍.കെ.പി.സുഗതന്‍, മഞ്ജുഷ, സന്ധ്യ, നിസാം, ആസിഫ്, സിയാദ്, അനീഷ്‌കുമാര്‍, ജിഹാദ് എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dramatic incident in Navaikulam Panchayath, Suicide Attempt, News, Local-News, Politics, Protesters, Police, Kerala.

Powered by Info News For You

Comments
Post a Comment