പെട്രോള്‍ ടാങ്കിനടിയില്‍ ഒളിപ്പിച്ച് കടത്തിയ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

കട്ടപ്പന: (www.kvartha.com 30.10.2018) ബൈക്കിന്റെ പെട്രോള്‍ ടാങ്കിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച് അരക്കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ പിടിയില്‍. മലപ്പുറം തൃക്കലന്‍കോട് ബ്രന്തന്‍കളത്തില്‍ താജുദിന്‍(23), മട്ടങ്ങാടന്‍ മുഹമ്മദ് ഷിബിന്‍ (20) എന്നിവരാണ് പിടിയിലായത്. മുഹമ്മദ് ഷിബിന്‍ ബിടെക് വിദ്യാര്‍ഥിയാണ്.

ബോഡിമെട്ട് ചെക്‌പോസ്റ്റില്‍ എക്‌സൈസ് വിഭാഗം നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് ഞായറാഴ്ച രാത്രി യുവാക്കള്‍ കുടുങ്ങിയത്. താജുദിന്‍ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഞായറാഴ്ച രാത്രി തേനിയില്‍ നിന്നും കഞ്ചാവ് വാങ്ങിയശേഷം ബൈക്കില്‍ ബോഡിമെട്ട് ചെക്‌പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരെയും എക്‌സൈസ് അറസ്റ്റ് ചെയ്തത്.

 2 men arrested for smuggling ganja, Kattappana, Local-News, News, Arrested, Malappuram, Kerala.

ബോഡിമെട്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ള, പ്രിവന്റീവ് ഓഫിസര്‍മാരായ കെ.എസ്.അസീസ്, എന്‍.വി ശശിന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ വി.എ.സിറാജുദിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 men arrested for smuggling ganja, Kattappana, Local-News, News, Arrested, Malappuram, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?