കഞ്ഞിക്കുഴിയിലെ ലോഡ്ജില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ പൂര്‍ത്തിയായി

കോട്ടയം: (www.kvartha.com 11.10.2018) കഞ്ഞിക്കുഴിയിലെ ലോഡ്ജില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ അഡീഷണല്‍ ജില്ലാ കോടതി വിചാരണ പൂര്‍ത്തിയാക്കി. എറണാകുളം തേവര കണിശേരി സ്റ്റാന്‍ലി (64)യെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ജയപ്രകാശ് (45) ആണ് പ്രതി.

2015 ഒക്ടോബര്‍ 15നാണ് കൊല നടന്നത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ ഒന്നര മാസത്തിനു ശേഷം ഡിസംബര്‍ 11ന് തെലുങ്കാനയിലെ വാറങ്കല്‍ നിന്നാണ് പിടികൂടിയത്. സ്റ്റാന്‍ലിയും ജയപ്രകാശും വെല്‍ഡിംഗ് തൊഴിലാളികളാണ്. കൊല്ലപ്പെട്ട സ്റ്റാന്‍ലിയുടെ അഞ്ചു പവന്റെ സ്വര്‍ണ മാലയും വിലകൂടിയ മൊബൈല്‍ ഫോണും പ്രതി മോഷ്ടിച്ചിരുന്നു.

Kanhikuzhi construction worker's murder case; Trial ends, Kottayam, News, Murder case, Crime, Criminal Case, Mobile Phone, Arrested, Kerala.

കൊലപാതകത്തിന് ശേഷം പ്രതി ജയപ്രകാശ് രക്ഷപ്പെട്ടത് കോട്ടയം കെ.എസ.്ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നാണ്. കൊല നടത്തിയ ശേഷം പുലര്‍ച്ചെ മൂന്നരമണിയോടെ ഇയാള്‍ ലോഡ്ജിനു പുറത്തു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ലഭിച്ചിരുന്നു. കഞ്ഞിക്കുഴിയില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് ആദ്യം രക്ഷപ്പെട്ടത്. മെഡിക്കല്‍ കോളജ് ഭാഗത്തേക്കാണ് ഓട്ടോയില്‍ പോയത്.

മെഡിക്കല്‍ കോളജില്‍ എത്തി ആശുപത്രി പരിസരത്ത് ചുറ്റിത്തിരിഞ്ഞ ശേഷം മറ്റൊരു ഓട്ടോറിക്ഷയില്‍ കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് പോയി. അവിടെ നിന്ന് കോയമ്പത്തൂര്‍ക്കുള്ള ബസില്‍ കയറിയാണ് രക്ഷപ്പെട്ടത്. കോയമ്പത്തൂരിലും പിന്നീട് ചെന്നൈയിലും എത്തിയ ശേഷമാണ് വാറങ്കല്‍ എത്തിയത്. മാല പിന്നീട് വാറങ്കലില്‍ പണയം വച്ചിരിക്കുകയായിരുന്നു. അന്‍പതിനായിരം രൂപയ്ക്ക് പണയം വച്ച മാല പോലീസ് കണ്ടെടുത്തു.

വാറങ്കല്‍ സിറ്റിയിലെ ഒരു കടയില്‍ കഴിഞ്ഞ ഒന്നര മാസമായി പൊറോട്ടയടി ചെയ്തുവരികയായിരുന്നു ജയപ്രകാശ്. വടക്കേ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കറങ്ങിയിട്ടുള്ള ജയപ്രകാശ് പൊറാട്ട ഉണ്ടാക്കുന്നതില്‍ വിരുതനായിരുന്നു. പോലീസിന്റെ പിടിവള്ളിയും അതായിരുന്നു. അങ്ങനെയാണ് വാറങ്കല്‍ ഭാഗത്ത് എത്തിയത്. മലയാളികളില്‍ ആരെങ്കിലും പൊറോട്ടയടിക്കാരുണ്ടോ എന്നായിരുന്നു പോലീസിന്റെ അന്വേഷണം അങ്ങനെയാണ് പ്രകാശിനെ കുടുക്കിയത്.

വടക്കേ ഇന്ത്യന്‍ രീതിയിലുള്ള വസ്ത്രങ്ങളാണ് ഇയാള്‍ ധരിച്ചിരുന്നത്. അതിനാല്‍ പോലീസിന് പെട്ടെന്ന് മനസിലായില്ല. മുടി വരെ വടക്കേ ഇന്ത്യന്‍ സ്‌റ്റൈലിലാക്കിയിരുന്നു. പോലീസ് കടയിലെത്തി രണ്ടുതവണ നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതി ജയപ്രകാശ് ആണെന്ന് ഉറപ്പിച്ചത്. പേര് ചോദിച്ചപ്പോള്‍ റാവു എന്നു ചേര്‍ത്തുള്ള ഒരു പേരു പറഞ്ഞ് കബളിപ്പിക്കാനും ശ്രമം നടന്നു.

ഈസ്റ്റ് സിഐ ആയിരുന്ന എ.ജെ.തോമസ്, ഷാഡോ പോലീസുകാരായ ഐ.സജികുമാര്‍, പി.എം.മനോജ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanhikuzhi construction worker's murder case; Trial ends, Kottayam, News, Murder case, Crime, Criminal Case, Mobile Phone, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?