വാട്‌സാപ്പില്‍ യുവതിയെ തുടര്‍ച്ചയായി ശല്യം ചെയ്ത യുവാവിന് മൂന്നുമാസം തടവ്; നടപടി ചോദ്യം ചെയ്ത് എമിറാത്തി യുവാവ് കോടതിയില്‍

അബുദാബി: (www.kvartha.com 09.10.2018) വാട്‌സാപ്പില്‍ യുവതിയെ തുടര്‍ച്ചയായി ശല്യം ചെയ്ത സംഭവത്തില്‍ പ്രതിക്ക് മൂന്നുമാസം തടവ് ശിക്ഷ നല്‍കിയതിനെ ചോദ്യം ചെയ്ത് എമിറാത്തി യുവാവ് കോടതിയില്‍. 20 വയസുള്ള എമിറാത്തി യുവാവാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വാട്‌സാപ്പിലൂടെ യുവാവ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയത് കൂടാതെ ശല്യപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. അബുദാബി അപ്പീല്‍ കോടതിയിലാണ് കേസ് നടക്കുന്നത്.

അറബ് സ്വദേശിയായ യുവതിയെ അപമാനിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നു പ്രതി കോടതിയില്‍ വ്യക്തമാക്കി. ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നേരത്തെ ഈ കേസില്‍ പ്രതിക്ക് മൂന്നു മാസം ശിക്ഷ കൂടാതെ 20,000 ദിര്‍ഹം പിഴയും വിധിച്ചിരുന്നു. ഈ പിഴ ഒടുക്കാന്‍ താന്‍ തയാറാണെന്നും ജയില്‍ ശിക്ഷ ഒഴിവാക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. ഇനിയൊരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്നും യുവാവ് കോടതിയില്‍ വ്യക്തമാക്കി.

Man in court for sending 'love messages' to woman in UAE, Abu Dhabi, News, Gulf, Court, Complaint, World

തന്റെ കാമുകിയാകാന്‍ ക്ഷണിച്ചുകൊണ്ടാണ് യുവാവ് പെണ്‍കുട്ടിക്ക് സന്ദേശം അയച്ചിരുന്നത് എന്നാണ് കോടതി രേഖകളില്‍ പറയുന്നത്. പെണ്‍കുട്ടിക്കുള്ള ശരിയായ പുരുഷന്‍ താന്‍ മാത്രമാണെന്നും ഇയാള്‍ പറഞ്ഞിരുന്നുവെന്നാണ് രേഖകളില്‍ പറയുന്നത്. തനിക്ക് ഇത്തരം സന്ദേശങ്ങള്‍ അയക്കരുതെന്ന് നിരവധി തവണ പെണ്‍കുട്ടി ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ അത് അവഗണിക്കുകയും ശല്യപ്പെടുത്തല്‍ തുടരുകയുമായിരുന്നു.

ഒടുവില്‍ മറ്റു വഴികളില്ലാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. സൈബര്‍ നിയമ ലംഘനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തണമെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം പെണ്‍കുട്ടിക്ക് സന്ദേശം അയച്ചിരുന്നുവെന്നകാര്യം യുവാവ് സമ്മതിച്ചു. പക്ഷേ, അവരെ ഉപദ്രവിക്കണമെന്നോ അപമാനിക്കണമെന്നോ ഉള്ള ഉദ്ദേശത്തോടെ ആയിരുന്നില്ല ഇത്. സൗഹാര്‍ദപരമായ ബന്ധം വേണമെന്ന് ആഗ്രഹിച്ചിരുന്നു. പിന്നീട് ഇത് വിവാഹത്തിലേക്ക് എത്തുമെന്നും കരുതിയെന്ന് യുവാവ് പറഞ്ഞു. അതേസമയം തന്റെ കക്ഷിയ്ക്ക് ധാര്‍മികമായി ക്ഷതമേറ്റുവെന്നു യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു. കേസ് ഒക്ടോബര്‍ 15ന് വീണ്ടും പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man in court for sending 'love messages' to woman in UAE, Abu Dhabi, News, Gulf, Court, Complaint, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?