ഓട്ടോറിക്ഷയില്‍ മുള്ളന്‍പന്നിയെ കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ വനപാലകര്‍ പിടികൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.10.2018) ഓട്ടോറിക്ഷയില്‍ മുള്ളന്‍പന്നിയെ കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ വനപാലകര്‍ പിടികൂടി. ബളാല്‍ സ്വദേശികളായ കെ വിനു (26), ജിപ്സണ്‍ ആന്റോ (36) എന്നിവരെയാണ് ഫോറസ്റ്റ് മരുതോം സെക്ഷന് കീഴിലെ മരുതോംകുളത്തുവെച്ച് വനപാലകര്‍ പിടികൂടിയത്. ചോദ്യം ചെയ്തപ്പോള്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മുള്ളന്‍പന്നിയെന്ന് യുവാക്കള്‍ ഫോറസ്റ്റ് അധികൃതരോട് വ്യക്തമാക്കി.

സെക്ഷഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി കെ ലോഹിതാക്ഷന്‍, വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.വി പ്രീതിമോള്‍, എന്‍.കെ സന്തോഷ്, സി.ജെ ജോസഫ്, എം.പി രാജു എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. മുള്ളന്‍പന്നിയെയും പ്രതികളെയും കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിനുമുമ്പില്‍ ഹാജരാക്കി.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Held, forest, Kanhangad, 2 Youths held with porcupine
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?