ചെമ്മനാട് സി.എച്ച് സെന്റര്‍ ബൈത്തുറഹ്മ ഫ്‌ളാറ്റ് സമുച്ചയം ശിലാസ്ഥാപനം ഒന്നിന്

 
കാസര്‍കോട് (www.evisionnews.co): ചെമ്മനാട് സി.എച്ച് സെന്റര്‍ നിര്‍മ്മിക്കുന്ന ബൈത്തുറഹ്മ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ നാല് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. തുടര്‍ന്ന് ചെമ്മനാട് മുണ്ടാങ്കുലം ടി.എച്ച് അബ്ദുല്ല നഗറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സി.എച്ച് സെന്റര്‍ പ്രസിഡണ്ട് സി.ടി. അഹമ്മദലി അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ. അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി മുഖ്യാതിഥിയാകും. അഡ്വ. പി.വി മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പ്രസംഗിക്കും.
 
അശരണാര്‍ക്കൊരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ 2013 മാര്‍ച്ചില്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ചെമ്മനാട് സി.എച്ച് സെന്റര്‍ ഇതിനോടകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇതരസേവന പ്രവര്‍ത്തനങ്ങളും നടത്തിവരികയാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് പ്രമുഖ ഹോസ്പിറ്റലുകളുമായി സഹകരിച്ചു വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ മെഡിക്കല്‍ ക്യാമ്പുകളും നേത്ര പരിശോധന ക്യാമ്പും നടത്തി. ക്യാമ്പില്‍ പങ്കെടുത്ത രോഗികള്‍ക്ക് സൗജന്യ കണ്ണട വിതരണവും ശസ്ത്രക്രിയയും ആവശ്യമായ തുടര്‍ചികിത്സ സൗകര്യവും നല്‍കി. നിരവധി നിര്‍ധന രോഗികള്‍ക്ക് പ്രതിമാസ ചികിത്സാ സഹായങ്ങളും മരുന്നുകളും നല്‍കിവരുന്നു. വിശേഷ ദിവസങ്ങളില്‍ കാസര്‍കോട് താലൂക്ക് ആസ്പത്രിയിലെ രോഗികള്‍ക്ക് ഭക്ഷണവും ആവശ്യമായ സഹായങ്ങളും നല്‍കുന്നു. പൊതുജനങ്ങള്‍ക്ക് ഉപകാര പ്രദമാകുന്ന രീതിയില്‍ വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര സേവനങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള സൗജന്യ ഹെല്‍പ് ഡെസ്‌കുകളും നടത്തിവരുന്നു.
നന്മമനസ്സുള്ള ഒരു അഭ്യുദയ കാംക്ഷി സൗജന്യമായി ചെമ്മനാട് സി.എച്ച്.സെന്ററിന് കൈമാറിയ 30 സെന്റ് സ്ഥലത്ത് 16 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ബഹുനില ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ആദ്യപടിയെന്നോണം നാലു ഫ്‌ളാറ്റുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തികരിച്ച് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമാകുന്നതിന് സൗജന്യ ഡയാലിസിസ് സൗകര്യം ഒരുക്കുന്നതിന് ചെമ്മനാട് മേഖലയില്‍ ആധുനിക സൗകര്യങ്ങളാടു കൂടിയ ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതിന് വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണ്. അത് ഉടന്‍ യാഥാര്‍ത്ഥ്യമാക്കും.
 
നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി യു.എ.ഇ ചാപ്റ്ററും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നാട്ടിലും വിദേശത്തുമുള്ള ഉദാരമതികളുടെ സഹായ ഹസ്തങ്ങളിലൂടെയാണ് സി.എച്ച് സെന്റര്‍ മുന്നോട്ടുനീങ്ങുന്നത്. പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് സി.ടി അഹമ്മദലി, സ്വാഗത സംഘം ഭാരവാഹികളായ എ.ബി മുനീര്‍, ഖാദര്‍ കുന്നില്‍, പി.എം അബ്ദുല്ല, സി.എം മുഹമ്മദ് മുസ്തഫ, എന്‍.എ ബദ്‌റുല്‍ മുനീര്‍, സി.എ മനാഫ്, എം.എ. യഹ്ക്കൂബ് സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?