ചേകന്നൂര്‍ മൗലവിയുടെ തിരോധാനം; ഒന്നാംപ്രതിയെ കോടതി വെറുതെ വിട്ടു
കൊച്ചി: (www.kvartha.com 15.10.2018) ചേകന്നൂർ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതിയെ ഹൈകോടതി വെറുതെ വിട്ടു. സി.ബി.െഎ കോടതി ഇരട്ട ജീവപര്യന്തം വിധിച്ച പി.വി. ഹംസയെയാണ് ഹൈകോടതി വെറുതെ വിട്ടത്.
മൗലവിയെ വധിച്ചു എന്നത് അനുമാനം മാത്രമാണെന്നാണ് േകാടതിയുടെ വിശദീകരണം. ഇതോടെ ചേകന്നൂർ മൗലവി വധക്കേസിലെ എല്ലാം പ്രതികളും കുറ്റവിമുക്തരായി. സംഭവം നടന്ന് 25 വർഷത്തിനുശേഷമാണ് പ്രതികളെ വെറുതെ വിടുന്നത്.
1993 ജൂലൈ 29നു രാത്രി ഒൻപതുമണിയോടെയാണ് ചേകനൂർ മൗലവിയെ കോഴിക്കോട്ട് മതപ്രസംഗത്തിനെന്ന പേരിൽ രണ്ടുപേർ ചേർന്ന് വീട്ടിൽനിന്ന് വാഹനത്തിൽ കൊണ്ടുപോയത്. പിന്നീട് മൗലവി തിരിച്ചെത്തിയില്ല. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒട്ടേറെ സമരപരമ്പരകൾക്കൊടുവിൽ സിബിഐ ഏറ്റെടുത്തു. ഒൻപതു പ്രതികളെ പിടികൂടുകയും ചെയ്‌തു. മൗലവിയെ കൊലപ്പെടുത്തി മൃതദേഹം ചുവന്നകുന്നിൽ കുഴിച്ചിട്ടെന്ന് പ്രതികൾ മൊഴി നൽകിയതിനെത്തുടർന്ന് ഇവിടെ കുഴിച്ച് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.
ഒൻപതു പ്രതികളിൽ ഒന്നാംപ്രതി ഹംസ സഖാഫിയെ മാത്രമാണ് 2011ൽ കോടതി ശിക്ഷിച്ചത്. മതിയായ തെളിവുകളില്ലെന്ന കാരണത്താൽ കേസിൽ ഉൾെപട്ട മറ്റ് ഏട്ട് പ്രതികളെ സി.ബി.െഎ കോടതി നേരത്തെ വിചാരണ വേളയിൽ വെറുതെ വിട്ടിരുന്നു. സി.ബി.െഎ കൊച്ചി പ്രത്യേക കോടതിയായിരുന്നു ഹംസക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്. എന്നാൽ മൗലവി മരിച്ചു എന്നതിന് ഒരു തെളിവും നിലവിലില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒന്നാം പ്രതിയായ ഹംസക്കെതിെര കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് 2011 ൽ സി.ബി.െഎ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: HC acquits prime accused in Chekannur Maulavi murder case, Kochi, News, Trending, Murder case, High Court of Kerala, Accused, Crime Branch, CBI, Kerala.

Powered by Info News For You

Comments
Post a Comment