പ്രതിഷേധക്കാരുടെ അക്രമം അതിരുവിടുന്നു; ശബരിമലയിലേക്ക് കമാന്‍ഡോകള്‍
പമ്പ:(www.kvartha.com 17/10/2018) പമ്പയിലും നിലയ്ക്കലിലും പ്രതിഷേധക്കാരുടെ അക്രമം അതിരുവിടുന്നു. പോലീസിന് നിയന്ത്രിക്കുന്നതിലും അപ്പുറമായ സാഹചര്യത്തില്‍ ശബരിമലയിലേക്ക് കമാന്‍ഡോകളെ അയക്കാന്‍ നീക്കം നടക്കുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലെയും നിലയ്ക്കലിലെയും കടുത്ത അക്രമണ സാധ്യത കണക്കിലെടുത്താ് കമാന്‍ഡോ സംഘത്തെ അയയ്ക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം.
രണ്ട് എസ്പിമാര്‍, നാല് ഡിവൈഎസ്പിമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സംഘം എത്തുക. കൂടാതെ വനിതാ പോലീസുകാരടക്കം 100 പൊലീസുകാരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ ദര്‍ശനത്തിനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചുപോയി. നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരെയടക്കം പ്രതിഷേധക്കാര്‍ ആക്രമിച്ചു. ദേശീയ മാധ്യമങ്ങളായ റിപ്പബ്ലിക്, ന്യൂസ് 18, മലയാളം ചാനല്‍ റിപോര്‍ട്ടര്‍ ടിവി എന്നീ ചാനലുകളിലെ വനിതാ മാധ്യപ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. റിപ്പബ്ലിക് ടിവിയുടെ വാഹനം പ്രതിഷേധക്കാര്‍ തല്ലിതകര്‍ത്തു.
തുലാമാസ പൂജയ്ക്ക് നട തുറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതേസമയം സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതിനെ തുടര്‍ന്ന് ശബരിമല സംരക്ഷണ സമിതി ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഘര്‍ഷസ്ഥലത്ത് നിന്നും പോലീസ് ആവശ്യപ്പെട്ടിട്ടും മടങ്ങാന്‍ കൂട്ടാക്കാത്ത തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റുചെയ്തുനീക്കി. പമ്പ പോലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോഴുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pampa, Kerala, Police, Sabarimala, Trending, Injured, Supreme Court of India, Commandos for Sabarimala

Powered by Info News For You

Comments
Post a Comment