ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ സംഭവിക്കുന്നതെന്ത്? വാര്‍ത്താസമ്മേളനം വിളിച്ച് തന്ത്രിമാര്‍
പത്തനംതിട്ട: (www.kvartha.com 04.10.2018) ശബരിമല സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ആശങ്ക മുന്നറിയിപ്പുമായി തന്ത്രിമാരുടെ വാര്‍ത്താസമ്മേളനം. കോടതി വിധി നടപ്പിലായാല്‍ ശബരിമലയുടെ ചൈതന്യത്തിന് മങ്ങലേല്‍ക്കുമെന്ന് തന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.
പന്തളം കൊട്ടാര പ്രതിനിധികളും തന്ത്രിമാരും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം നടത്തിയത്. തന്ത്രിമാരായ കണ്ഠരര് മോഹനര്, രാജീവര്, മഹേഷര് എന്നിവര്‍ സംബന്ധിച്ചു. ക്ഷേത്ര ആചാരങ്ങളും അനുഷ്ടാനങ്ങളും ഹനിച്ചുകൊണ്ടാകരുത് കോടതി വിധി നടപ്പാക്കേണ്ടതെന്നും സ്ത്രീ പ്രവേശന വിഷയത്തില്‍ ഉയരുന്ന പ്രതിഷേധം കാണാതെ പോകരുതെന്നും തന്ത്രിമാര്‍ പ്രതികരിച്ചു.
നേരത്തെ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദനീയമാണെങ്കിലും പ്രായപരിധി നിശ്ചയിച്ചിരുന്നു. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും സന്നിധാനത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്താന്‍ പാടില്ലെന്നും വ്യക്തമാക്കി വിധി പുറപ്പെടുവിക്കുകയായിരുന്നു. വിധി നടപ്പായാല്‍ ദൈവകോപം ഉണ്ടാകുമെന്നും വിശ്വാസികള്‍ ഭയപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sabarimala, Sabarimala Temple, Kerala, News, Press meet, Sabarimala SC Verdict: Religious protest continuing

Powered by Info News For You

Comments
Post a Comment