ശബരിമല വിവാദത്തിനു മറുപടി ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷം; സര്‍ക്കാര്‍ ഉറച്ചുതന്നെ
തിരുവനന്തപുരം: (www.kvartha.com 24.10.2018) ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം വിവിധ പരിപാടികളോടെ നവംബര്‍ 10 മുതല്‍ 12 വരെ എല്ലാ ജില്ലകളിലും ആഘോഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ചരിത്ര പ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ഡോക്യൂമെന്ററി പ്രദര്‍ശനം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സാംസ്‌കാരിക വകുപ്പും പുരാവസ്തുപുരാരേഖാ വകുപ്പുകളും ചേര്‍ന്നാണ് പരിപാടികള്‍ നടത്തുക.
ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കാനും തീരുമാനിച്ചു.
തിരുവനന്തപുരം കടകംപള്ളി സുരേന്ദ്രന്‍
കൊല്ലം ജെ. മേഴ്‌സിക്കുട്ടിയമ്മ
പത്തനംതിട്ട അഡ്വ. മാത്യു ടി തോമസ്
ആലപ്പുഴ ജി. സുധാകരന്‍, പി. തിലോത്തമന്‍, ഡോ. ടി.എം. തോമസ് ഐസക്
കോട്ടയം അഡ്വ. കെ. രാജു
ഇടുക്കി എം.എം. മണി
എറണാകുളം പ്രൊഫ. സി. രവീന്ദ്രനാഥ്
തൃശൂര്‍ എ.സി. മൊയ്തീന്‍, അഡ്വ. വി.എസ്. സുനില്‍കുമാര്‍
പാലക്കാട് എ.കെ. ബാലന്‍
മലപ്പുറം ഡോ. കെ.ടി. ജലീല്‍
കോഴിക്കോട് ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍
വയനാട് രാമചന്ദ്രന്‍ കടന്നപ്പള്ളി
കണ്ണൂര്‍ ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ ടീച്ചര്‍
കാസര്‍കോട് ഇ. ചന്ദ്രശേഖരന്‍
ആധാര പണയങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന അതേ ഫീസു തന്നെ അവ തിരിച്ചെടുക്കുമ്പോഴും പണയം ഒഴിയുമ്പോഴും റദ്ദാക്കുമ്പോഴും ഈടാക്കുന്നതിന് 1908ലെ രജിസ്‌ട്രേഷന്‍ ആക്ടിലെ ഫീസ് പട്ടികയില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. പണയം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസായി ജാമ്യത്തുകയുടെ 0.1 ശതമാനമാണ് ഈടാക്കുന്നത്. എന്നാല്‍ റിലീസ് ഡീഡ് രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടു ശതമാനം ഫീസ് വേണ്ടി വരുന്നു. ഇതുമൂലം ജനങ്ങള്‍ക്കുളള പ്രയാസം ഒഴിവാക്കുന്നതിനാണ് ഫീസ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.
ഒരു കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് മാരകമായ അസുഖങ്ങള്‍ക്ക് ചികിത്സ വേണ്ടിവന്നാല്‍ ഓരോ അംഗത്തിനും പരമാവധി മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.
കോട്ടയം ജില്ലയിലെ ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അഞ്ച് ഗ്രേഡ് രണ്ട സ്റ്റാഫ് നഴ്‌സ് അടക്കം 12 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കേരള അഭിഭാഷക ക്ഷേമനിധിയുടെ പ്രവര്‍ത്തനം കൂടതല്‍ സുതാര്യമാക്കുന്നതിനും ക്ഷേമനിധി സ്റ്റാമ്പുകളുടെ അച്ചടിയും വില്‍പ്പനയും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനും കേരള അഭിഭാഷക ക്ഷേമനിധി നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
2018-19 സീസണില്‍ സംഭരിക്കുന്ന ഡബ്ല്യൂ.സി.ടി, കുറിയ ഇനം വിത്തു തേങ്ങയുടെ വില ഒന്നിന് 70 രൂപയായും സങ്കരയിനം വിത്തു തേങ്ങയുടെ വില 75 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala govt decided to Temple Entry Proclamation day celebrating, Thiruvananthapuram, News, Cabinet, Temple, Religion, Kerala.

Powered by Info News For You

Comments
Post a Comment