കുവൈറ്റിലെ സംഘടനകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി:(www.kvartha.com 01/10/2018) കുവൈറ്റില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യന്‍ സംഘടനകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി. സംഘടനകളുടെ രജിസ്‌ടേഷനും പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ചാണ് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

സംഘടനകള്‍ കുവൈത്ത് തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് എംബസിയുടെ നിര്‍ദ്ദേശത്തില്‍ പരാമര്‍ശിക്കുന്നു. നേരത്തെ 200 ലധികം സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വന്നിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ ഇതിന് മാറ്റം വന്നിട്ടുണ്ട്. പുതുക്കിയ ലിസ്റ്റ് അനുസരിച്ച് 69 സംഘടനകളെ മാത്രമാണ് എംബസി ഔദ്യോഗികമായി അംഗീകരിക്കുന്നത്.

News, Kuwait, Gulf, Embassy, New rules and regulations for Indian associations in Kuwait

പുതിയ നിയമം അനുസരിച്ച് പ്രാദേശിക, ജില്ലാ, അലുമ്‌നി അസോസിയേഷനുകള്‍ക്ക് എംബസി രജിസ്‌ടേഷന്‍ അനുവദിക്കില്ല. പുതിയ രജിസ്‌ട്രേഷന് അപേക്ഷിക്കുന്ന സംഘടനകളില്‍ 500 അംഗങ്ങളില്‍ കൂടുതലുണ്ടായിരിക്കണം. സംഘടനകള്‍ ഫണ്ടു പിരിവ് പോലുള്ള പ്രവരത്തനങ്ങള്‍ നടത്തുന്നതില്‍ എംബസിക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.

എന്നാല്‍ ഡോകടര്‍മാര്‍, അഭിഭാഷകര്‍, നഴ്‌സുമാര്‍, എഞ്ചിനീയര്‍മാര്‍, ബിസിനസുകാര്‍ മുതലായ പ്രൊഫഷനുകള്‍ തുടങ്ങിയ സംഘടനകളുടെ രജിസ്‌ടേഷന് ചില ഇളവുകള്‍ അനുവദിക്കുമെന്നും പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്ന രജിസ്‌ട്രേഷന്‍ ഏത് സമയവും റദ്ദ് ചെയ്യാനുള്ള അവകാശം എംബസിക്കുണ്ടായിരിക്കും. എന്നാല്‍ പുതുക്കി പ്രസിദ്ധീകരിച്ച സംഘടനാ ലിസ്റ്റിലും ചില കടലാസ് സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്ന ആക്ഷേപവും വ്യാപകമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kuwait, Gulf, Embassy, New rules and regulations for Indian associations in Kuwait  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?