കാസര്‍കോടിന്റെ അഭിമാന താരം ഷെരീഫ് കരിപ്പൊടിക്ക് പൗരാവലി സ്വീകരണം നല്‍കി


കാസര്‍കോട് : പുനെയിലെ ശിവഛത്രപതി സ്റ്റേഡിയത്തില്‍ ഇന്ത്യ ആതിഥ്യമരുളിയ  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ആന്റ് ഫിസിക് സ്പോര്‍ട്സ്
ചാമ്പ്യന്‍ഷിപ്പില്‍ മെന്‍സ് സ്‌പോര്‍ട്‌സ് ഫിസിക് 175  സെന്റിമീറ്റര്‍ വിഭാഗത്തില്‍ ആദ്യ അഞ്ചില്‍ ഇടം നേടി രാജ്യാന്തര കപ്പ് സ്വന്തമാക്കി ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് അര്‍ഹത നേടിയ  ഷെരീഫ് കരിപ്പൊടിക്ക് ജന്മനാടായ ആലംപാടിയില്‍ പൗരാവലി സ്വീകരണം നല്‍കി.

വൈകുന്നേരം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാദ്യമേളത്തോടെ  ജന്മനാടായ ആലംപാടിയിലേക്ക്  സ്വീകരിച്ച് ആനയിച്ചു. തുടര്‍ന്ന് ആലംപാടിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ മമ്മിഞ്ഞി ആലംപാടി അധ്യക്ഷത വഹിച്ചു.ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജന്മനാടിന്റെ ഉപഹാരം ഷെരീഫിന് സമര്‍പ്പിച്ചു .ഡിസംബറില്‍ തായിലാന്റില്‍ നടക്കുന്ന  ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് പുറപ്പെടുന്നതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്ത ചടങ്ങില്‍ യുവ വ്യവസായി ജാബിര്‍ ഏരിയപ്പാടി കാല്‍ ലക്ഷം രൂപ ചടങ്ങില്‍ വെച്ച് കൈമാറി.

പഞ്ചായത്തംഗങ്ങളായ എന്‍ എ താഹിര്‍ ,മഹ്മൂദ് തൈവളപ്പ് ,സഫിയ മുഹമ്മദ് ,മുസ്ലിം ലീഗ് നേതാവ് കെ.അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ,ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം  ,എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഖാദര്‍  അറഫ, യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഖാദര്‍ മാന്യ ,പി ടി എ പ്രസിഡണ്ട് കാസി അബ്ദുല്‍ റഹ്മാന്‍ ,ആസ്‌ക് ആലംപാടി പ്രസിഡണ്ട് സലീം ആപ ,അറ്റ്‌ലസ് സ്റ്റാര്‍ പ്രസിഡണ്ട് മുനീര്‍ ബദരിയ ,ഉദയ ആലംപാടി പ്രസിഡണ്ട് കെ കെ അബൂബക്കര്‍ ,യാങ് സെലക്റ്റഡ് പ്രസിഡണ്ട് അബൂബക്കര്‍ മുള്ളംപ്പാടി ,കിംഗ് സ്റ്റാര്‍ ഏരിയപ്പാടി പ്രസിഡണ്ട് ബഷീര്‍ ഏരിയപ്പാടി ,അഷ്റഫ് ടി എം എ തുടങ്ങിവര്‍ ആശംസ പ്രസംഗം നടത്തി.കെ ബി എ ഹനീഫ്,അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ് (അന്ത്ക്ക),സിദ്ദിഖ് ബിസ്മില്ല, അബ്ദുല്‍ നാസര്‍,സിദ്ദിഖ് ചൂരി ,ഇഖ്ബാല്‍ ,റിയാസ് ടി.എ ,സത്താര്‍ ,അബ്ദുല്‍ റഹ്മാന്‍ (അന്തോഞ്ഞി ),എസ് .എ അബ്ദുല്‍ റഹ്മാന്‍ തുടങ്ങി ആലംപാടി ഗൈസ് വാട്ട്‌സ് ആപ്പ് കൂട്ടായ്മ അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഷാള്‍ അണിയിച്ചു ആദരിച്ച ചടങ്ങില്‍ അഷ്റഫ് നാല്‍ത്തട്ക സ്വാഗതവും സ്വീകരണത്തിന് ഷെരീഫ് കരിപ്പൊടി നന്ദിയും പറഞ്ഞു .












Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?