കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സെല്ലിനുള്ളില്‍ തടവുകാരുടെ പരസ്യ വെള്ളമടി; കുപ്പിയും ഗ്ലാസും കഞ്ചാവും പിടിച്ചെടുത്തു; സംഭവം മൂടിവയ്ക്കാന്‍ അധികൃതരുടെ ഒളിച്ചുകളി
കണ്ണൂര്‍: (www.kvartha.com 09.10.2018) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സെല്ലിനുള്ളില്‍ തടവുകാരുടെ പരസ്യ വെള്ളമടി. കുപ്പിയും ഗ്ലാസും കഞ്ചാവും പിടിച്ചെടുത്തു. അഞ്ചാം ബ്ലോക്കിലെ സെല്ലില്‍ വധക്കേസ് പ്രതികളായ മൂന്നുപേരുള്‍പ്പെടെ അഞ്ചു തടവുകാരാണ് വെള്ളമടിയില്‍ ഏര്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രി കൂട്ടം കൂടിയിരുന്നാണ് പ്രതികളുടെ വെള്ളമടി.
എന്നാല്‍ സെല്ലിലെ സഹതടവുകാര്‍ മദ്യപാനത്തെ എതിര്‍ത്തതോടെയാണു ജയില്‍ ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞത്. സെല്ല് മറച്ച് കര്‍ട്ടന്‍ കെട്ടിയിരുന്നതിനാല്‍ പുറത്തുനിന്നു ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫുള്‍ കുപ്പി(ഗോല്‍കോണ്ട)യും ഗ്ലാസുകളും പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാവിലെ ഇതേ ബ്ലോക്കിന്റെ പിന്നാമ്പുറത്തുനിന്ന് ഒരു പൊതി കഞ്ചാവും ലഭിച്ചു. മദ്യപാനം പിടിക്കപ്പെട്ടതിനാല്‍ പരിശോധനയുണ്ടാകുമെന്നു കരുതി സെല്ലില്‍നിന്നു പുറത്തേക്കെറിഞ്ഞതാണു കഞ്ചാവ് പൊതിയെന്നാണ് നിഗമനം. അതേസമയം, സംഭവം മൂടിവയ്ക്കാനാണു ജയില്‍ അധികൃതരുടെ ശ്രമം.
മദ്യപാനം നടന്നതിനെക്കുറിച്ചു ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ വിവരം നല്‍കിയിരുന്നുവെന്നും എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നുമാണു അധികൃതരുടെ വാദം. ജയിലിനുള്ളില്‍ നടന്ന കുറ്റകൃത്യം ഇതുവരെ പോലീസില്‍ അറിയിച്ചിട്ടുമില്ല.
രണ്ടാഴ്ച മുന്‍പു ജയിലിനു പുറത്തുനിന്നു മതിലിലൂടെ മദ്യവും കക്കയിറച്ചിയും അകത്തേക്ക് എറിഞ്ഞുകൊടുത്ത സംഭവവും ഉണ്ടായിരുന്നു. ഇതും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Public drinking in Kannur central jail, Kannur, News, Trending, Liquor, Police, Jail, Kerala.

Powered by Info News For You

Comments
Post a Comment