വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു; അക്രമി എത്തിയത് സെല്‍ഫി എടുക്കാനെന്ന വ്യാജേന

വിശാഖപട്ടണം: (www.kvartha.com 25.10.2018) വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വച്ച് വ്യാഴാഴ്ചയാണ് സംഭവം. അദ്ദേഹത്തിന്റെ ഇടതു കൈയിലാണ് കുത്തേറ്റത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം. അക്രമി പിടിയിലായിട്ടുണ്ട്. സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിച്ചായിരുന്നു അക്രമി ജഗനെ സമീപിച്ചത്.

അക്രമം നടന്നപ്പോള്‍ തന്നെ അദ്ദേഹത്തിന് വിമാനത്താവളത്തില്‍ വെച്ച് പ്രാഥമിക ചികിത്സ നല്‍കി. വിമാനത്താവളത്തിലെ കാന്റീന്‍ ജീവനക്കാരനാണ് പിടിയിലായതെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

Jagan Mohan Reddy, YSR Congress chief, attacked at Visakhapatnam airport, Politics, News, Crime, Criminal Case, Stabbed, Police, Arrested, Airport, Congress, Injured, National.

സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍തന്നെ അക്രമിയെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഹൈദരാബാദിലേക്ക് പോകുന്ന അവസരത്തിലാണ് റെഡ്ഡിക്ക് പരിക്കേറ്റത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jagan Mohan Reddy, YSR Congress chief, attacked at Visakhapatnam airport, Politics, News, Crime, Criminal Case, Stabbed, Police, Arrested, Airport, Congress, Injured, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?