ശബരിമലയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ല: എം.ടി. രമേശ്


കൊച്ചി: ശബരിമലയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പക്ഷേ ഹിന്ദുവിശ്വാസികളായ സ്ത്രീകള്‍ ആരും ശബരിമലയില്‍ പോകുമെന്നു തോന്നുന്നില്ലെന്നും രമേശ് പറഞ്ഞു.

ഹിന്ദുവിശ്വാസികളായ സ്ത്രീകളാരും ശബരിമലയില്‍ പോകുമെന്നു തോന്നുന്നില്ല. ടൂറിസ്റ്റ് കേന്ദ്രമായി കരുതുന്നവര്‍ പോയേക്കും. അതുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്റെ വീട്ടില്‍നിന്ന് ആരും പോകില്ലെന്നു പറഞ്ഞത്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നില്ല. പരന്പാരഗത വിശ്വാസം സംരക്ഷിക്കാനാണ് ഈ സമരം. വിശ്വാസികളുടെ കൂടെയാണു ഭരണകൂടം നിലനില്‍ക്കേണ്ടതെന്നും രമേശ് പറഞ്ഞു.

അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാന്‍ അത്യധ്വാനം ചെയ്യുന്ന സര്‍ക്കാര്‍ ആദ്യം വിശ്വാസികളായ ഹിന്ദുക്കള്‍ക്കു ശബരിമലയില്‍ പോയി തൊഴാന്‍ സൗകര്യമൊരുക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?