സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ചുഴിയില്‍ അകപ്പെട്ടു കാണാതായ പ്രതിശ്രുതവരന്റെ മൃതദേഹം കണ്ടെത്തി
നഗരൂര്‍: (www.kvartha.com 16.10.2018) സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ചുഴിയില്‍ അകപ്പെട്ടു കാണാതായ പ്രതിശ്രുതവരന്റെ മൃതദേഹം കണ്ടെത്തി. വാമനപുരം നദിയില്‍ കൊടുവഴന്നൂര്‍ ചേര്‍ന്നമംഗലം മൂന്നാറ്റുമുക്ക് കടവില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ചുഴിയില്‍ അകപ്പെട്ടു കാണാതാവുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളല്ലൂര്‍ കുഴയ്ക്കാട്ട് വീട്ടില്‍ രാജേന്ദ്രന്‍- ലിസ ദമ്പതികളുടെ മകന്‍ അദീപ് (29) ആണു മുങ്ങിമരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ കൊടുവഴന്നൂരിലെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദീപ് കുളിക്കാനിറിങ്ങിയത്.
മൂന്നുപേരും നദിയുടെ അക്കരെയിക്കരെ നീന്തിയതായും ഇതിനിടെ സുഹൃത്തുക്കള്‍ രണ്ടുപ്രാവശ്യം അക്കരയിക്കരെ പോയിവന്നു കരയില്‍ കയറി. അദീപ് മൂന്നാമതും നീന്തുവാന്‍ ഇറങ്ങവെ ചുഴിയില്‍ അകപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നെത്തിയ മുങ്ങല്‍വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. വിദേശത്തായിരുന്ന അദീപ് അടുത്തകാലത്താണു നാട്ടിലെത്തിയത്. വെള്ളല്ലൂര്‍ സ്വദേശിനിയായ യുവതിയുമായി ഒക്ടോബര്‍ 27നു വിവാഹം നടക്കാനിരിക്കവെയാണ് മരണം സംഭവിച്ചത്.

Keywords: Body discovered in river could be missing groom, News, Local-News, Dead Body, River, Police, Friends, Marriage, Kerala.
Powered by Info News For You

Comments
Post a Comment