കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ആദ്യ യാത്രക്കാരന്‍ ആരെന്ന കാര്യത്തില്‍ സംശയമില്ല; അമിത് ഷാ തന്നെ
കണ്ണൂര്‍: (www.kvartha.com 25.10.2018) കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുമോ എന്നകാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും ആദ്യ യാത്രക്കാരന്‍ ആരെന്ന കാര്യത്തില്‍ യാതൊരു സംശയവും നിലനില്‍ക്കുന്നില്ല.
അത് മറ്റാരുമല്ല, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെയെന്ന് ഉറപ്പായി. ഒക്ടോബര്‍ 27നു കണ്ണൂരില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനെത്തുന്ന അമിത് ഷായ്ക്കു വേണ്ടി പ്രത്യേക വിമാനമിറക്കാനുള്ള അനുമതി വിമാനത്താവള അധികൃതരില്‍നിന്നു ലഭിച്ചു കഴിഞ്ഞു.
അമിത് ഷായ്ക്ക് അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്‌സണിങ് (എഎസ്എല്‍) വിഭാഗം സുരക്ഷയുള്ളതിനാല്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ കൂടി അനുമതി നല്‍കിയാല്‍ വിമാനമിറക്കാം. കണ്ണൂര്‍ വിമാനത്താവളം വഴി വിമാനത്തില്‍ തന്നെയാകും അമിത് ഷാ എത്തുകയെന്നു ബിജെപി നേതൃത്വം സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ വമ്പിച്ച സ്വീകരണമൊരുക്കാനും ബിജെപി ഉദ്ദേശിക്കുന്നുണ്ട്.
കണ്ണൂരിലെ പരിപാടിക്കുശേഷം 27ന് ഉച്ചയ്ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാകും അമിത് ഷാ വര്‍ക്കല ശിവഗിരിയിലെ പരിപാടിക്കു പുറപ്പെടുക. ഡെല്‍ഹി ആസ്ഥാനമായ എആര്‍ എയര്‍വെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് അമിത് ഷായ്ക്കു വേണ്ടി പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നത്. നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ പറത്താന്‍ ഡിജിസിഎയുടെ ലൈസന്‍സുള്ള 109 ഏവിയേഷന്‍ കമ്പനികളിലൊന്നാണ് എആര്‍ എയര്‍വെയ്‌സ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Amit Shah to be the first passenger to land at Kannur Airport on Oct 27, Kannur, News, Airport, BJP, Politics, Protection, Inauguration, Kerala.

Powered by Info News For You

Comments
Post a Comment