അറ്റ്‌ലസ് രാമചന്ദ്രനും ഭാര്യ ഇന്ദിരയും മുഖ്യമന്ത്രിയെ കണ്ടു

ദുബൈ: (www.kvartha.com 19.10.2018) പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനും ഭാര്യ ഇന്ദിരയും ദുബൈയിലുള്ള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിച്ചില്ലെന്നും പ്രളയദുരിതമനുഭവിക്കുന്ന കേരളത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും സന്ദര്‍ശനത്തിന് ശേഷം രാമചന്ദ്രന്‍ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി താമസിക്കുന്ന ഗ്രാന്‍ഡ് ഹയാത് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ പ്രളയത്തേയും അതിന്റെ ദുരിതത്തില്‍ നിന്ന് എങ്ങനെ കരകയറി സംസ്ഥാനത്തെ പുനര്‍ജീവിപ്പിക്കാമെന്നുമുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്. അതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും രാമചന്ദ്രന്‍ വ്യക്തമാക്കി.

Atlas Ramachandran meet cm Pinarayi, Business Man, Business, Pinarayi vijayan, Chief Minister, Dubai, Visit, Gulf, World

അതേസമയം സാമ്പത്തിക പ്രശ്‌നത്തില്‍പ്പെട്ട് രണ്ടേമുക്കാല്‍ വര്‍ഷം ജയില്‍ വാസമനുഭവിച്ച അവസ്ഥയിലും കേരളത്തോട് കാണിക്കുന്ന സ്‌നേഹത്തില്‍ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഞാന്‍ തിരിച്ചുവന്നാല്‍ തീര്‍ച്ചയായും സംസ്ഥാനത്തിന്റെ വികസിനത്തിന് വേണ്ടി പ്രവര്‍ത്തിക്കും. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ നേരത്തെ ഗള്‍ഫിലും നാട്ടിലും പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അതിലൂടെ നേടിയ പരിചയസമ്പത്ത് ഉപയോഗിച്ച് കേരളത്തിന് എന്തു ചെയ്യാനാകുമെന്നാണ് ആലോചിക്കുന്നതെന്നും രാമചന്ദ്രന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Atlas Ramachandran meet cm Pinarayi, Business Man, Business, Pinarayi vijayan, Chief Minister, Dubai, Visit, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?