ദുബൈയിലെ പബ്ബില്‍ ഗാന്ധിജിയെ അപമാനിക്കുന്ന 'ന്യൂജന്‍' ചുമര്‍ ചിത്രം; ഇന്ത്യക്കാര്‍ പരാതിയുമായി കോണ്‍സുലേറ്റില്‍
ദുബൈ:(www.kvartha.com 01/10/2018) പബ്ബിലെ ഗാന്ധിയുടെ ചുമര്‍ ചിത്രത്തിനെതിരെ പരാതിയുമായി ഇന്ത്യക്കാര്‍ കോണ്‍സുലേറ്റിനെ സമീപിച്ചു. ബര്‍ദുബൈ അല്‍ മന്‍ഖൂലിലുള്ള ബാര്‍ ബാര്‍ റെസ്‌റ്റോ പബ്ബിലാണ് മോഡേണ്‍ ബാപ്പുജി എന്ന പേരിലുള്ള ഗാന്ധിയുടെ ചിത്രം വരച്ചിരിക്കുന്നത്. വികലമായ ചിത്രത്തിലൂടെ ഗാന്ധിജിയെ അപമാനിച്ചുവെന്ന് കാട്ടിയാണ് ഇന്ത്യക്കാര്‍ കോണ്‍സുലേറ്റിനെ സംഭവം അറിയിച്ചത്. അതേസമയം ചിത്രം ഗ്രാഫിറ്റി ആര്‍ട്ടിന്റെ ഭാഗമാണെന്നാണ് പബ്ബ് അധികൃതരുടെ വിശദീകരണം.
വിവാദ ചിത്രം പബ്ബ് അധികൃതര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ഇന്ത്യക്കാര്‍ കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതോടെ കോണ്‍സുലേറ്റ് ഇടപെട്ട് പബ്ബ് അധികൃതരോട് ചിത്രം മാറ്റാന്‍ അഭ്യര്‍ത്ഥിച്ചു. സംഭവം ദുബൈയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്നും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.
അതേസമയം ബാര്‍ ബാര്‍ പബ്ബ് ഇന്ത്യന്‍ കസിന്‍ റെസ്‌റ്റോറെന്റാണെന്നും, ഇവിടെ ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളുള്ളതായും ജനറല്‍ മാനേജര്‍ സദാനന്ദ പൂജാരി പറയുന്നു. ചിത്രം ഗാന്ധിജിയെ അപമാനിക്കുന്ന തരത്തിലുള്ളതല്ലെന്നും, അതിനാല്‍ തന്നെ നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Pub, Bur Dubai, Cotnrovesry, Complaint, Gandhi fans upset over a mural in Dubai pub.

Powered by Info News For You

Comments
Post a Comment