എം എസ് എഫ് നേതാക്കള്‍ക്ക് മര്‍ദ്ദനം: സി ഐ അടക്കം ഏഴ് പോലിസ്‌കാര്‍ക്ക് ജാമ്യമില്ല വകുപ്പനുസരിച്ച് കേസ്


കാസര്‍കോട്: കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ എം എസ് എഫ് നേതാക്കളെയും പ്രവര്‍ത്തകരേയും മര്‍ദ്ദിച്ച കേസില്‍ സി ഐ അടക്കം ഏഴ് പോലിസ്‌കാര്‍ക്ക് ജാമ്യമില്ല വകുപ്പ് പ്രകാരം  കേസെടുത്തു. കാസര്‍കോട് ചീഫ് ജുഡിഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരാമാണ് കേസെടുത്തത്. 2017 ഫെബ്രുവരി 28ന് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ വെച്ച് എം എസ് എഫ് നേതാക്കളായ ആബിദ് ആറങ്ങാടി, അനസ് എതിര്‍ത്തോട്, അബൂബക്കര്‍ സിദ്ധീഖ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് കേസ്. അന്നത്തെ കാസര്‍കോട് സി ഐ യും നിലവില്‍ ക്രൈം ബ്രാഞ്ച് സി.ഐമായ അബുല്‍ റഹീം, എ.എസ്.ഐ സതീഷന്‍, പോലീസുകാരായ കിഷോര്‍, മധുസൂധനന്‍, തോമസ്, പ്രവീണ്‍, സുനില്‍, രജനീഷ് എന്നിവരടക്കം എഴ് പോലീസ്‌കാര്‍ക്കെതിരെ 323,324,326,506 ,അര്‍ ഡബ്ല്യു 34, വകുപ്പ് പ്രകാരം കേസെടുക്കാന്‍ കാസര്‍കോട് ചീഫ് ജുഡിഷല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത് . പോലീസ് മര്‍ദ്ദിച്ച് കാലിന്റെ ലിഗ്മെന്റ് തകര്‍ന്ന അബൂബക്കര്‍ സിദ്ധീഖിന്റെ പരാതി പ്രകാരമാണ് കേസെടുത്തത് . പോലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗും എം.എസ്.എഫും പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?