പിതാവ് മദ്യം കുടിച്ച് മരിച്ചു; മരണം വാര്‍ധക്യ അസുഖമാണെന്ന് കരുതി ബാക്കി വന്ന മദ്യം കുടിച്ച മകനും ബന്ധുവും മരിച്ചു; കുടിച്ചത് വിഷമദ്യമെന്ന് സംശയം

കല്‍പറ്റ: (www.kvartha.com 04.10.2018) പിതാവ് മദ്യം കുടിച്ച് മരിച്ചപ്പോള്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണെന്ന് കരുതി ബാക്കി വന്ന മദ്യം കുടിച്ച മകനും ബന്ധുവും മരിച്ചു. കുടിച്ചത് വിഷമദ്യമാണെന്ന് സംശയിക്കുന്നു. വെള്ളമുണ്ട വാരാമ്പറ്റയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗന്നായി (75), മകന്‍ പ്രമോദ് (35), ബന്ധു പ്രസാദ് (35) എന്നിവരാണു മരിച്ചത്. തിഗന്നായി മന്ത്രവാദക്രിയകള്‍ നടത്തി വരുന്ന ആളാണ്. ബുധനാഴ്ച രാവിലെ 11 മണിക്ക് പൂജക്ക് വന്ന യുവാവ് കൊടുത്ത മദ്യം കഴിച്ച തിഗന്നായി ഉടന്‍ തന്നെ കുഴഞ്ഞു വീഴുകയായിരുന്നു.

Spurious liquor three died in Wayanad, News, Liquor, Drinking Water, Dead, Dead Body, Hospital, Treatment, Local-News, Kerala, News

തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തിഗന്നായി മരിക്കുകയായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്ന ആളായിരുന്നതിനാല്‍ മരണകാരണം മദ്യമായിരിക്കില്ലെന്നാണു ബന്ധുക്കള്‍ ആദ്യം കരുതിയിരുന്നത്. വ്യാഴാഴ്ച രാവിലെ 10മണിക്ക് സംസ്‌കാരം നടത്താന്‍ നിശ്ചയിക്കുകയും ചെയ്തു.

എന്നാല്‍ ബുധനാഴ്ച രാത്രി 10 മണിയോടെ പ്രസാദും പ്രമോദും ബാക്കി വന്ന മദ്യം കഴിച്ചു. ഇതോടെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍വച്ചും മരിച്ചു. കൂലിപ്പണിക്കാരനായ പ്രമോദ് അവിവാഹിതനാണ്. മാതാവ് ഭാരതി. 

ഓട്ടോ ഡ്രൈവറാണ് പ്രസാദ്. പ്രസാദിന്റെ ഭാര്യ: ഷീജ. പരേതനായ ഗോപാലനാണ് പിതാവ്. മാതാവ്: കല്യാണി. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടു പോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Spurious liquor three died in Wayanad, News, Liquor, Drinking Water, Dead, Dead Body, Hospital, Treatment, Local-News, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?