വിദ്യാരംഭ ദിനത്തില്‍ അയ്യപ്പനെ കാണാന്‍ എത്തിയ കഴക്കൂട്ടം സ്വദേശിനിക്കും നിരാശ; സന്നിധാനത്ത് എത്താതെ തിരിച്ചിറങ്ങി
പമ്പ: (www.kvartha.com 19.10.2018) വിദ്യാരംഭ ദിനത്തില്‍ അയ്യപ്പനെ കാണാന്‍ എത്തിയ കഴക്കൂട്ടം സ്വദേശിനിക്കും നിരാശ. പ്രതിഷേധങ്ങള്‍ക്കിടയില്‍ അവര്‍ മല ചവിട്ടാതെ തിരിച്ചിറങ്ങുകയായിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയാണ് ആ ഹതഭാഗ്യ. വെള്ളിയാഴ്ച രാവിലെ പോലീസ് സുരക്ഷയില്‍ മലകയറിയ രഹനാ ഫാത്ത്വിമയും കവിതയും തിരിച്ചിറങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതായി ഇവര്‍ പോലീസിനെ സമീപിച്ചത്.
എന്നാല്‍ സന്നിധാനത്തേക്ക് പോകുന്നത് ഇപ്പോള്‍ സുരക്ഷിതമല്ലെന്നും മതിയായ സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും പോലീസ് അറിയിച്ചു. ആദ്യഘട്ടത്തില്‍ പിന്തിരിയാന്‍ ഇവര്‍ തയ്യാറായില്ല. ഇതിനിടയില്‍ ശരണം വിളികളുമായി ഭക്തര്‍ തടിച്ചുകൂടിയതോടെ ഇവര്‍ പിന്തിരിഞ്ഞു.
വെള്ളിയാഴ്ച രാവിലെ 6.50 മണിയോടെയാണ് ആന്ധ്രയില്‍ നിന്നുള്ള മോജോ ടി.വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ കവിതയും എറണാകുളം സ്വദേശിയും ചുംബന സമര നായികയുമായ സൂര്യയെന്ന രഹനാ ഫാത്ത്വിമയും മലകയറാന്‍ തുടങ്ങിയത്. ശബരിമലയിലും അത് ചാനലുകളിലൂടെ കണ്ടുകൊണ്ടിരുന്നവരിലും ഉദ്വേഗവും ആകാംക്ഷയും ജനിപ്പിച്ചു.
കോടതി വിധി നടപ്പാക്കാന്‍ സര്‍വസന്നാഹങ്ങളുമായി പോലീസും വിശ്വാസം സംരക്ഷിക്കാന്‍ ഭക്തരും അണിനിരന്നതോടെ എന്തും സംഭവിക്കുമെന്ന സ്ഥിതിയായി. കവിത വ്യാഴാഴ്ച രാത്രി തന്നെ മലകയറാനായി പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ രാവിലെ കയറാനാണ് പോലീസ് നിര്‍ദേശിച്ചത്. റിപ്പോര്‍ട്ടര്‍ എന്ന നിലയിലാണ് അവര്‍ക്ക് കയറേണ്ടിയിരുന്നത്.
രഹനാ ഫാത്ത്വിമയുടെ തലയില്‍ ഇരുമുടിയുമുണ്ടായിരുന്നു. മലകയറുമ്പോള്‍ തന്നെ സന്നിധാനത്ത് അയ്യപ്പ വിശ്വാസികളുടെ ശക്തമായ പ്രതിരോധവും ഉയരുന്നുണ്ടായിരുന്നു. കവിതയെ പോലീസിന്റെ ഹെല്‍മെറ്റും സുരക്ഷാ വസ്ത്രവും ധരിപ്പിച്ചാണ് ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ മല കയറാന്‍ സുരക്ഷ ഒരുക്കിയത്. തുടര്‍ന്ന് രണ്ട് യുവതികളെയും സുരക്ഷാ വലയത്തില്‍ കാനന പാത താണ്ടി വലിയ നടപ്പന്തല്‍ വരെ എത്തിച്ചു.
വിവരം അറിഞ്ഞ് അഞ്ഞൂറിലധികം വിശ്വാസികള്‍ വലിയനടപ്പന്തലിന്റെ പ്രവേശന കവാടത്തില്‍ ശരണംവിളിയുമായി പ്രതിഷേധിച്ചു. എട്ടരയോടെ പോലീസ് സംഘം യുവതികളുമായി നടപ്പന്തലിനടുത്തെത്തിയെങ്കിലും മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് യുവതികളുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 100 policemen accompany 3 women to Sabarimala, Pampa, News, Trending, Sabarimala Temple, Protesters, Police, Religion, Kerala.

Powered by Info News For You

Comments
Post a Comment