പുതിയ വേതനം അംഗീകരിച്ചില്ലെങ്കില്‍ പുതിയ പദ്ധതിക്കില്ല : റേഷന്‍ ഡീലേഴ്‌സ്

പത്തനംതിട്ട: (www.kvartha.com 26.10.2018) പുതിയ റേഷന്‍ കാര്‍ഡിനുള്ള പത്തുലക്ഷത്തിലധികം അപേക്ഷകള്‍ സംസ്ഥാനത്തെ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ കെട്ടികിടക്കുന്നു. ഇതുമൂലം വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനോ, ലൈഫ് പദ്ധതിയില്‍ വീടു ലഭിക്കുന്നതിനോ ഉള്ള അവസരം ഉദ്യോഗസ്ഥര്‍ നിഷേധിക്കുകയാണെന്നും അതിനാല്‍ അപേക്ഷിച്ചവര്‍ക്കെല്ലാം ഉടനടി റേഷന്‍ കാര്‍ഡ് നല്‍കണമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്‍. ബാലന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

നാലു വര്‍ഷങ്ങള്‍ക്കുശേഷം ജൂണ്‍ 25 മുതലാണ് സപ്ലൈ ഓഫീസുകളില്‍ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഒരാള്‍ക്കുപോലും റേഷന്‍ കാര്‍ഡു നല്‍കിയിട്ടില്ല. നാലു മാസം കൊണ്ട് ഒരു ലക്ഷം അപേക്ഷകള്‍ മാത്രമാണ് കമ്പ്യൂട്ടറില്‍ എന്‍ട്രി ചെയ്യാന്‍ കഴിഞ്ഞത്. റേഷന്‍ കാര്‍ഡു ലഭിക്കുന്നില്ലെന്ന പരാതി ശക്തമായതോടെ ഓരോ ഓഫീസിലും അധികമായി കമ്പ്യൂട്ടറും ലാപ്‌ടോപ്പും സജ്ജമാക്കി പുതിയ റേഷന്‍ കാര്‍ഡിന്റെ പ്രോസസ് വേഗത്തിലാക്കണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ സെപ്റ്റംബര്‍ ആറിന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

 Ration dealers plan stir, Pathanamthitta, News, Flood, Application, Office, Cabinet, Kerala

സി.ഡിറ്റില്‍ നിന്നും പത്തില്‍ കുറയാത്ത ഡാറ്റാ എന്‍ട്രി ഉദ്യോഗസ്ഥരെ അധികമായി ലഭ്യമാക്കണമെന്നും, നെറ്റ് കണക്ടിവിറ്റി വേഗത വര്‍ധിപ്പിക്കാന്‍ ആവശ്യമെങ്കില്‍ സ്പീഡുള്ള പ്രൈവറ്റ് നെറ്റ് വര്‍ക്ക് എടുക്കാനും ഉത്തരവിലൂടെ അനുമതി നല്‍കിയിരുന്നു. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് അംഗീകരിക്കാതെയും, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റേഷന്‍ സാധനങ്ങള്‍ കടകളില്‍ തൂക്കി നല്‍കാതെയും, സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഒരു പുതിയ പദ്ധതിയുമായും റേഷന്‍ വ്യാപാരികള്‍ സഹികരിക്കില്ല.

വെളിച്ചെണ്ണ അടക്കം നിത്യോപയോഗ സാധനങ്ങള്‍ നല്‍കിയില്ല എങ്കില്‍ നോണ്‍ മാവേലി സാധനങ്ങള്‍ ഏറ്റെടുക്കില്ല. കട വാടകയും സെയില്‍സ് മാന്‍ വേതനവും നല്‍കണം. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് മന്ത്രിസഭ അംഗീകരിക്കുക, അപേക്ഷിച്ച 10 ലക്ഷം പേര്‍ക്കും റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രളയസഹായ സൗജന്യ റേഷന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 19 ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസസമരം നടത്തുവാനും സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചിട്ടുണ്ട്.

Keywords: Ration dealers plan stir, Pathanamthitta, News, Flood, Application, Office, Cabinet, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?