കോഗ്‌നിസന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് രണ്ടു കോടി രൂപ സംഭാവന ചെയ്തു

തിരുവനന്തപുരം: (www.kvartha.com 23.10.2018) പ്രമുഖ ഐടി കമ്പനിയായ കോഗ്‌നിസന്റ് ഇന്ത്യ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേയ്ക്ക് രണ്ടു കോടി രൂപ നല്‍കി. കോഗ്‌നിസന്റ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാംകുമാര്‍ രാമമൂര്‍ത്തി, കേരള ഓപ്പറേഷന്‍സ് മേധാവിയും എന്റര്‍പ്രൈസസ് ആപ്ലിക്കേഷന്‍ സര്‍വീസസ് ചീഫ് ഡിജിറ്റല്‍ ഓഫീസറുമായ ജോസഫ് കോര എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഈ തുകയ്ക്കുള്ള ചെക്ക് ഏല്‍പിച്ചു.

സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്, കേരള ഐടി പാര്‍ക്ക്‌സ് സിഇഒ ഋഷികേശ് നായര്‍ എന്നിവര്‍ സംബന്ധിച്ചു. കേരളത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പരമാവധി സഹായം നല്‍കാന്‍ കോഗ്‌നിസന്റ് ബാധ്യസ്ഥരാണെന്നും പ്രളയമുണ്ടായ ഉടന്‍ തന്നെ ജീവനക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര മെഡിക്കല്‍ കിറ്റുകളും മരുന്നുകളും മറ്റും സംഭാവന ചെയ്തിരുന്നുവെന്നും രാമമൂര്‍ത്തി പറഞ്ഞു.

ഇതിന്റെ തുടര്‍ച്ചയായാണ് കോഗ്‌നിസന്റ് കമ്പനിയും കോഗ്‌നിസന്റ് ഫൗണ്ടേഷനും സംയുക്തമായി രണ്ടു കോടിയിലേറെ രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Flood,  IT major Cognizant contributes over Rs 2 crores to CMDRF
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?