പ്രളയ വീടിന്റെ കണക്കെടുക്കാന്‍ ഏല്‍പ്പിച്ച അംഗന്‍വാടി ടീച്ചര്‍ സ്വന്തം വീടിന്റെ ചിത്രം നല്‍കി പണം കൈപ്പറ്റിയതായി പരാതി

നെടുമ്പാശ്ശേരി: (www.kvartha.com 10.10.2018) പ്രളയത്തില്‍ വെള്ളം കയറിയ വീടുകളുടെ കണക്കെടുക്കാന്‍ ചുമതലപ്പെടുത്തിയ അംഗന്‍വാടി ടീച്ചര്‍ വെള്ളം കയറാത്ത സ്വന്തം വീടിന്റെ വിവരങ്ങള്‍ നല്‍കി പണം കൈപ്പറ്റി. കുന്നുകര പഞ്ചായത്തിലെ 35 -ാം നമ്പര്‍ ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസറായ 13 -ാം നമ്പര്‍ അംഗന്‍വാടിയിലെ വര്‍ക്കര്‍ അനിത.പി.വി.ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നതാണ് 35 -ാം നമ്പര്‍ ബൂത്ത്. തൊട്ടടുത്ത 40 -ാം നമ്പര്‍ ബൂത്തിലെ സ്ഥിരതാമസക്കാരിയാണ് ഇവര്‍. എന്നാല്‍ തനിക്ക് ചുമതലയുള്ള 35 -ാം നമ്പര്‍ ബൂത്തിലെ താമസക്കാരിയാണെന്ന് തെറ്റായി രേഖപ്പെടുത്തിയാണ് കൃത്രിമം കാട്ടിയത്. 40 -ാം നമ്പര്‍ ബൂത്തില്‍ മറ്റൊരു അംഗന്‍വാടി ടീച്ചര്‍ക്കാണ് ബി എല്‍ ഒയുടെ ചുമതല.

Anganwadi teachers hand over money to her house, Flood, News, Local-News, Rain, House, Compensation, Kerala

ഇവര്‍ താമസിക്കുന്ന വീടിന്റെ 300 മീറ്ററോളം അകലെ മാത്രമാണ് വെള്ളം കയറിയത്. മാത്രമല്ല സാമാന്യം ഉയര്‍ന്ന പ്രദേശത്താണ് ഇവരുടെ വീട്. സ്വന്തം പേരിലെ ആധാര്‍ നമ്പറും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് നമ്പറും നല്‍കിയാണ് തുക കൈപ്പറ്റിയത്. ആളെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ ഫോണ്‍ നമ്പറില്‍ മാത്രം ഒരക്കം മാറ്റി നല്‍കുകയായിരുന്നു.

ബി എല്‍ ഒ തയ്യാറാക്കുന്ന ഫോമില്‍ വാര്‍ഡ് മെമ്പര്‍ കൂടി ഒപ്പിടണമെന്നിരിക്കെ സ്വന്തം അപേക്ഷയില്‍ വാര്‍ഡ് മെമ്പറുടെ ഒപ്പും ഇവര്‍ വ്യാജമായി രേഖപ്പെടുത്തുകയായിരുന്നു. പ്രളയ ദുരിതാശ്വാസത്തില്‍ തുക കൈപ്പറ്റിയവരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ് ക്രമക്കേട് പുറത്തറിയാന്‍ ഇടയാക്കിയത്.

ഈ പ്രദേശത്ത് വീടുകളില്‍ വെള്ളം കയറിയ നിരവധി പേര്‍ക്കാണ് ഇനിയും ആനുകൂല്യം ലഭിക്കാനുള്ളത്. ഈ സാഹചര്യത്തില്‍ വീടിനടുത്ത് പോലും വെള്ളം കയറാത്ത ബി എല്‍ ഒ തുക കൈപ്പറ്റിയത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ കൈപ്പറ്റിയ 10,000 രൂപ തിരിച്ചടക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇതിനായി പ്രത്യേക അക്കൗണ്ട് ഹെഡ് ഇല്ലാത്തതിനാല്‍ അതിനും കഴിഞ്ഞിട്ടില്ല.

പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം അനധികൃതമായി തട്ടിയെടുത്ത അംഗന്‍വാടി ടീച്ചര്‍ക്കെതിരെ അടിയന്തിരമായി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ പാറക്കടവ് ബ്ലോക്ക് സി.ഡി.പി.ഒ യോട് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Anganwadi teachers hand over money to her house, Flood, News, Local-News, Rain, House, Compensation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?