അഫ്ഗാനില്‍ വീണ്ടും താലിബാന്‍ ആക്രമണം; കസേരയ്ക്കടിയില്‍ ബോംബ് വെച്ച് സ്ഥാനാര്‍ഥിയെ വധിച്ചു
കാബൂള്‍: (www.kvartha.com 17.10.2018) അഫ്ഗാനില്‍ വീണ്ടും താലിബാന്‍ ആക്രമണം. കസേരയ്ക്കടിയില്‍ ബോംബ് വെച്ച് സ്ഥാനാര്‍ഥിയെ വധിച്ചു. ഓഫിസിലെ കസേരയ്ക്കടിയില്‍ വെച്ച ബോംബ് പൊട്ടിയാണ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി കൊല്ലപ്പെട്ടത്. അബ്ദുല്‍ ജബ്ബാര്‍ ഖഹ്‌റമാന്‍ ആണ് മരിച്ചത്. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങവെയാണ് സംഭവം.
ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു താലിബാന്‍ രംഗത്തെത്തി. അധ്യാപകരും വിദ്യാര്‍ഥികളും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പോടെയാണ് താലിബാന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. സ്‌കൂളുകള്‍ പോളിങ് സ്‌റ്റേഷനുകളായി ഉപയോഗിക്കരുതെന്നും പറയുന്നുണ്ട്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യാപക ആക്രമണമാണ് അഫ്ഗാനിസ്ഥാനില്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ കൊല്ലപ്പെടുന്ന പത്താമത്തെ സ്ഥാനാര്‍ഥിയാണ് ഖഹ്‌റമാന്‍. രണ്ടുപേരെ തട്ടിക്കൊണ്ടുപോവുകയും രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ പ്രവിശ്യയായ താഖാറില്‍ തെരഞ്ഞെടുപ്പ് റാലി നടക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Keywords: World, News, Afghanistan, Bomb Blast, Election, attack, Taliban Terrorists, Terror Attack, Taliban attack in Afghanistan, Election candidate dead

Powered by Info News For You

Comments
Post a Comment