കൊല്ലവും എറണാകുളവും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സ്യമുണ്ടായിരുന്ന കാസര്‍കോട്ടും മത്സ്യസമ്പത്ത് കുറയുന്നു; തീരദേശം കടുത്ത ആശങ്കയില്‍
പ്രതിഭാരാജന്‍
കാസര്‍കോട്: (www.kasargodvartha.com 10.10.2018) കാസര്‍കോട്ടും മത്സ്യ സമ്പത്ത് കുറയുന്നതായി റിപോര്‍ട്ട്. ഇതോടെ തീരദേശം കടുത്ത ആശങ്കയിലായി. മത്സ്യ തൊഴിലാളികളുടെ വറുതിയും പ്രതിസന്ധിയും വര്‍ധിച്ചു വരുന്നതായി ഈ മേഖലയില്‍ നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എറണാകുളം, കൊല്ലം ജില്ലകള്‍ കഴിഞ്ഞാല്‍ മത്സ്യസമ്പത്തിനു പേരുകേട്ട നാടാണ് കാസര്‍കോട്.
പ്രവാസി ജിവിതം മതിയാക്കി തിരിച്ചു വരുന്നവരും വിദേശത്തെ തൊഴില്‍ സാധ്യതകള്‍ മങ്ങിയതും കാരണം ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യവുമുണ്ട്. പല തോണിക്കാര്‍ക്കും ആവശ്യത്തിനു മീന്‍ കിട്ടാതായതോടെ കാര്‍ഷിക, കെട്ടിട, തൊഴില്‍ മേഖല പോലെ തന്നെ മത്സ്യബന്ധന-വിപണന രംഗവും കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്.
ജില്ലാ തീരങ്ങളില്‍ ഇത്തവണ 'ചെമ്മീന്‍ചാകര' പേരിനു പോലുമുണ്ടായില്ല. സാധാരണ ഗതിയില്‍ കയറ്റി അയക്കാറുള്ള അയല, കൊഞ്ച്, ഞണ്ട്, വേളൂരി, മത്തി, നങ്ക് (മാന്ത), കൂന്തല്‍, ചെമ്പല്ലി എന്നിവയുടെ വരവും കുറഞ്ഞു. കടലിന്റെ അടിഭാഗത്ത് വസിക്കുന്ന നങ്ക് വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന ശാസ്ത്രീയ പഠനങ്ങളുണ്ട്. കടല്‍പ്പാറകളില്‍ പറ്റിപ്പിടിച്ചു വിളയുന്ന കല്ലുമ്മക്കായയുടെ വിളവും കുറഞ്ഞു വരുന്നു.
മത്തിയും ചെറുമീനുകളുടേയും അളവുകള്‍ കുറഞ്ഞുവരുന്നത് അവയ്ക്ക് വാസയോഗ്യമായ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും അനിയന്ത്രീത വലകള്‍ ഉപയോഗിക്കുന്നതും മൂലമാണെന്ന് വിലയിരുത്തുന്നു. ചെരു എന്ന പൊടിമീനുകള്‍ കിട്ടാനേ ഇല്ല. സാധാരണ ഗതിയില്‍ തീരക്കടലില്‍ കാണാറില്ലാത്ത വന്‍ മത്സ്യങ്ങള്‍ തീരത്ത് കാണപ്പെടുന്നതും, അവ ചെറുമീനുകളെ തിന്നൊടുക്കുന്നതും കടല്‍ സമ്പത്തിനെ ബാധിക്കുന്നതായാണ് നിഗമനം.
സ്രാവ്, തിരണ്ടി തുടങ്ങി ചെറുമത്സ്യഭോജികളായ ചിലതരം മത്സ്യങ്ങള്‍ ഇപ്പോള്‍ തീരക്കടലില്‍ സുലഭമായി കണ്ടു വരുന്നതായി തൊഴിലാളികള്‍ പറയുന്നു. ഈ പ്രതിഭാസം തുടര്‍ച്ചയായി ഉണ്ടായാല്‍ തീരക്കടല്‍ സമ്പത്ത് ഏതാണ്ട് പൂര്‍ണമായും ഇല്ലാതാകുമെന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികള്‍. മയില്‍ മുതല്‍ പുലിവരെ കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങി വരുന്നത് കാട്ടിലെ ചെറു മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത ആഹാരത്തില്‍ കുറവു വന്നതിലാണെന്ന പ്രതിഭാസം കടലിലും രൂപപ്പെട്ടുവരുന്നു. കടല്‍ ജലത്തിന്റെ ഘടനയിലും ഒഴുക്കിന്റെ ദിശയിലും വ്യതിയാനങ്ങളിലും മാറ്റങ്ങളുണ്ടാകുന്നതാണ് ഇതിനുകാരണമായി സൂചിപ്പിക്കപ്പെടുന്നത്.
കടല്‍ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തന്നെ ഇതുവഴി താളം തെറ്റുന്നു. അമിത പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ നിക്ഷേപവും പുതിയ വലകളും മത്സ്യ സമ്പത്തിനു ഭീഷണി ഉയര്‍ത്തുന്നുണ്ട്. കൂട്ടത്തില്‍ ആവശ്യത്തിനുള്ള ഇന്ധനം കൂടി ലഭ്യമല്ലാതെ വരുന്ന സാഹചര്യവും മീനിന്റെ അപര്യാപ്തതയും ഈ മേഖലയുടെ താളം തെറ്റിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Kerala, Kollam, Ernakulam, Top-Headlines, Fish, Fishermen in dilemma at Kasargod

Powered by Info News For You

Comments
Post a Comment