ഉത്തരമലബാറിന് ചിറക് മുളച്ചു; കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിന് അന്തിമ അനുമതി; ഉദ്ഘാടനത്തിനായി കാത്തിരിപ്പ്
ന്യൂഡല്‍ഹി: (www.kvartha.com 04.10.2018) ഉത്തരമലബാറിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചുകൊണ്ട് കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിന് അന്തിമ അനുമതിയും ലഭിച്ചു. ഉദ്ഘാടനത്തിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍. ഡയറക്ടര്‍ ജനറല്‍ ഒഫ് ഏവിയേഷന്റെ അന്തിമ അനുമതിയാണ് ഇപ്പോള്‍ ലഭിച്ചത്. യാത്രാവിമാനം ഇറക്കിയുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ഡിജിസിഎയുടെ ഏറോഡ്രാം അനുമതി ലഭിച്ചിരിക്കുന്നത്.
ഇതോടെ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം കണ്ണൂരില്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമായി. ലൈസന്‍സ് അനുവദിക്കുന്നതിനു മുന്നോടിയായുള്ള ഇന്‍സ്ട്രുമെന്റേഷന്‍ അപ്രോച്ച് പ്രൊസീജിയറിന്റെ (ഐ എ പി) കൃത്യത ഉറപ്പുവരുത്തല്‍, വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റത്തിന്റെ കാലിബ്രേഷന്‍ തുടങ്ങിയവ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
സെപ്തംബര്‍ 20, 21 തിയതികളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചതനുസരിച്ച് ഡിവിഒആര്‍ അടിസ്ഥാനമായുള്ള ഫ്‌ളൈറ്റ് ട്രയല്‍ ഡിജിസിഎ എയര്‍ ഇന്ത്യാ എക്‌സ്പ്രസും ഇന്‍ഡിഗോയും വിജയകരമായി നടത്തുകയും ചെയ്തിരുന്നു.
റണ്‍വേയും എയര്‍സൈഡ് വര്‍ക്കുകളും ഉള്‍പ്പെട്ട 694 കോടി രൂപയുടെ ഇപിസി കോണ്‍ട്രാക്ട് ജോലികളും 498 കോടി രൂപയുടെ ടെര്‍മിനല്‍ ബില്‍ഡിംഗും അതിനോടനുബന്ധിച്ച സിറ്റി സൈഡ് നിര്‍മാണ ജോലികളും ടെര്‍മിനല്‍ ബില്‍ഡിംഗിനകത്തെ ഡിഎഫ്എംഡി, എച്ച്എച്ച്എംഡി, ഇന്‍ലൈന്‍ എക്‌സ്‌റേ മെഷീന്‍, ബാഗേജ് ഹാന്‍ഡ്‌ലിംഗ് സിസ്റ്റം, ചെക്ക് ഇന്‍ കൗണ്ടറുകള്‍, എമിഗ്രേഷന്‍ ചെക്ക് പോയിന്റുകള്‍, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജ് തുടങ്ങിയ ജോലികളും പൂര്‍ത്തിയായി. എന്നാല്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത് എന്നാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, Kerala, National, Kannur Airport, News, Final confirmation for Kannur International Airport

Powered by Info News For You

Comments
Post a Comment