മദ്യക്കടത്ത് പിടിക്കാന്‍ പിന്തുടരുന്നതിനിടെ ബൈക്കിലുണ്ടായിരുന്ന എക്‌സൈസ് സംഘത്തിനു നേരെ ഓട്ടോറിക്ഷയില്‍ നിന്നു മദ്യക്കുപ്പിയെറിഞ്ഞു; പ്രതിക്കു വേണ്ടി തിരച്ചില്‍
നീലേശ്വരം: (www.kasargodvartha.com 11.10.2018) മദ്യക്കടത്ത് പിടിക്കാന്‍ പിന്തുടരുന്നതിനിടെ ബൈക്കിലുണ്ടായിരുന്ന എക്‌സൈസ് സംഘത്തിനു നേരെ ഓട്ടോറിക്ഷയില്‍ നിന്നു മദ്യക്കുപ്പിയെറിഞ്ഞു. സംഘത്തെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ നീലേശ്വരം ചിറപ്പുറത്തു വെച്ചാണ് സംഭവം.
കെ എല്‍ 14 എസ് 1361 നമ്പര്‍ ഓട്ടോറിക്ഷയില്‍ മദ്യം കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ച പ്രിവന്റീവ് ഓഫീസര്‍ ഷെയ്ഖ് അഹ് മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ബൈക്കില്‍ പിന്തുടരുകയായിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്കു നേരെ മദ്യക്കുപ്പി എറിഞ്ഞ് രക്ഷപ്പെട്ടത്. നാട്ടുകാരും ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷയില്‍ സംഘം കടന്നുകളഞ്ഞു.
അതേസമയം സംഘത്തെ തിരിച്ചറിഞ്ഞതായും കേസ് എടുത്തതായും എക്സൈസ് വിഭാഗം അറിയിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.വി.സുധീന്ദ്രന്‍, ബാബു, ജിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Excise, Liquor bottle threw on Excise; Investigation for accused
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Excise, Liquor bottle threw on Excise; Investigation for accused
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment