ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പത്മകുമാര്‍ രാജിവെക്കുന്നു? നടപടി പിണറായിയുടെ കടുത്ത സമ്മര്‍ദം മൂലം; പകരം വരുന്നത് മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടവര്‍

പത്തനംതിട്ട: (www.kvartha.com 26.10.2018) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ രാജിവയ്ക്കുമെന്ന് സൂചന. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായി സി.പി.എമ്മിലും ദേവസ്വം ബോര്‍ഡിലും ഏറെക്കുറെ ഒറ്റപ്പെട്ട പത്മകുമാര്‍ കടുത്ത സമ്മര്‍ദം കാരണമാണ് രാജിവെക്കാന്‍ തീരുമനിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. വൈകാതെ തന്നെ അദ്ദേഹത്തിന്റെ രാജി ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. പകരം ആരായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായിരിക്കയാണ്.

രണ്ടു പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഉപദേഷ്ടാവായിരുന്ന ടി കെ എ നായര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം രാജഗോപാലന്‍ നായര്‍ എന്നിവരാണ് പരിഗണനയില്‍. ഇവര്‍ രണ്ടുപേരും പിണറായിക്ക് പ്രിയപ്പെട്ടവരുമാണ്.

Devaswom board president likely to resign, Pathanamthitta, News, Sabarimala Temple, Religion, Trending, Controversy, Resignation, Kerala

നിലവില്‍ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനാണ് രാജഗോപാലന്‍ നായര്‍. ഇരുവരും യുവതീ പ്രവേശനത്തോട് അനുകൂല നിലപാട് സ്വീകരിച്ചവരാണെന്നതും അനുകൂലമായി കാണുന്നു. ടി.കെ.എ നായരെ നിയമിച്ചാല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധമുന ഒടിക്കാനാകുമെന്ന കണക്കുകൂട്ടലും നീക്കത്തിന് പിന്നിലുണ്ടത്രേ.

കടുത്ത സമ്മർദ്ദം നേരിടേണ്ടിവരുന്നതോടെ തൽ​സ്ഥാ​ന​ത്ത് തു​ട​രേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് പ​ത്മ​കു​മാ​റെ​ന്ന് അ​റി​യു​ന്നു. യുവതീ പ്രവേശന വിഷയത്തിൽ ബോർഡിലും ഭിന്നതയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഒഴിയുമെന്ന അഭ്യൂഹം ശക്തമാകുന്നത്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.

യുവതീ പ്രവേശന വിഷയത്തിൽ റി​വ്യൂ ഹർ​ജി നൽ​കു​മെ​ന്ന് ആ​ദ്യം വ്യ​ക്ത​മാ​ക്കി​യ പ​ത്മ​കു​മാർ സർ​ക്കാർ സ​മ്മർ​ദ്ദ​ത്തെ തു​ടർ​ന്ന് ഇ​തിൽ നി​ന്ന് പിൻ​വാ​ങ്ങി​യി​രു​ന്നു. തു​ലാ​മാ​സ പൂ​ജ​യ്​ക്ക് ന​ട തു​റ​ന്ന​പ്പോ​ഴു​ണ്ടാ​യ ഭ​ക്ത​രു​ടെ പ്ര​തി​ഷേ​ധം സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി​യിൽ വി​ശ​ദ​മാ​യ റി​പ്പോർ​ട്ട് നൽ​കു​മെ​ന്ന് പി​ന്നീ​ട് അ​റി​യി​ച്ചു.

എ​ന്നാൽ സർ​ക്കാ​രി​ന്റെ കർശന നിലപാടിൽ അതിൽ നിന്നും പിൻവാങ്ങേണ്ടിവന്നു. മു​ഖ്യ​മ​ന്ത്രിയുടെ വി​മർ​ശ​നം കൂടി ഏൽക്കേണ്ടി വന്നതോടെ അദ്ദേഹം പാർ​ട്ടി നേ​തൃ​ത്വ​ത്തോ​ട് പോ​ലും പി​ന്നീ​ട് സം​സാ​രി​ക്കാൻ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളിൽ താൻ അ​യ്യ​പ്പ​ഭ​ക്ത​നാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന പ​ത്മ​കു​മാ​റി​ന്റെ പ്ര​സം​ഗ​ത്തി​ന്റെ ഓ​ഡി​യോ​ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അതിനിടെ 'അയ്യപ്പസ്വാമി തുണ, എല്ലാം ഭംഗിയായി, ആര് എതിർത്താലും ആചാരങ്ങൾ തെറ്റില്ല, അത് വിശ്വാസമാണ് ' എന്ന് തുടങ്ങി ഒരു യുവമോർച്ച നേതാവ് ഫേസ് ബുക്കിലിട്ട ലൈവ് പത്മകുമാർ ഷെയർ ചെയ്തിരുന്നു. ഇത് വിവാദമായതോടെ ഫേസ് ബുക്ക് പേജ് തന്നെ പത്മകുമാർ ഡിലീറ്റ് ചെയ്തു.

ക​ഴി​ഞ്ഞ​ വർ​ഷ​മാ​ണ് പ​ത്മ​കു​മാർ ദേ​വ​സ്വം ബോർ​ഡ് പ്ര​സി​ഡന്റ് സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഒ​രു​വർ​ഷം കൂ​ടി കാ​ലാ​വ​ധി​യു​ണ്ട്. കെ.രാ​ഘ​വ​ന്റെ കാ​ലാ​വ​ധി കഴി‌ഞ്ഞ ദിവസം ക​ഴി​ഞ്ഞ​തി​നാൽ ബോർ​ഡിൽ നി​ല​വിൽ ഒ​രു ഒ​ഴി​വു​ണ്ട്. പ​ട്ടി​ക​വി​ഭാ​ഗ​ക്കാർ​ക്കാ​യി സം​വ​ര​ണം ചെ​യ്​ത സീ​റ്റാ​ണി​ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Devaswom board president likely to resign, Pathanamthitta, News, Sabarimala Temple, Religion, Trending, Controversy, Resignation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?