വിശ്വാസം സംരക്ഷിക്കാന്‍ മുസ്്‌ലിം ലീഗ് എക്കാലത്തും വിശ്വാസികളുടെ കൂടെയുണ്ടാവും: കെ.എം ഷാജി

 
കാഞ്ഞങ്ങാട് (www.evisionnews.co): ഏതു വിശ്വാസവും സംരക്ഷിക്കാന്‍ മുസ്്‌ലിം ലീഗ് എല്ലാ കാലത്തും വിശ്വാസികളുടെ കൂടെയുണ്ടാവുമെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് കമ്മിറ്റി കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
 
കോടതികള്‍ മതവിശ്വാസത്തിന് മുകളില്‍ ഇടിച്ചുകയറാന്‍ ശ്രമിക്കുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് സുപ്രിം കോടതി പറയുമ്പോള്‍ അതാണ് സംഭവിക്കുന്നത്. ഇത്തരം വിധികള്‍ ഏക സിവില്‍ കോഡിലേക്കുള്ള പ്രയാണമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുസ്്‌ലിം സ്ത്രീകള്‍ പള്ളിയില്‍ പോകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ സമയത്ത് സി.പി.എമ്മിന് വേണ്ടി പ്രവര്‍ത്തിച്ചവരായ മുസ്്‌ലിം സംഘടനകള്‍ക്ക് നാക്കിറങ്ങി പോയോ എന്ന് ഷാജി ചോദിച്ചു. ഏതു വിശ്വാസത്തെയും സംരക്ഷിക്കാന്‍ മുസ്്‌ലിം ലീഗ് എല്ലാ കാലത്തും വിശ്വാസികളുടെ കൂടെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പ്രളയ ദുരിതബാധിതരുടെ സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാങ്ങുന്നതിനെ പ്രതിപക്ഷം എതിര്‍ത്തതിന്റെ സത്യം ഇപ്പോള്‍ വ്യക്തമായില്ലേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തോന്നും പോലെ ചെലവഴിക്കുകയാണ്. പ്രളയത്തിന് പ്രത്യേക ഫണ്ട് ഉണ്ടാക്കണമെന്ന് പറഞ്ഞപ്പോള്‍ നിയമമില്ലന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. നിയമസഭയിലെ 140 എം.എല്‍.എമാരും ഇരിക്കുന്നത് നിയമം നിര്‍മിച്ച് നല്‍കാനാണെന്ന ബോധം സര്‍ക്കാറിന് വേണം. കറന്‍സിയുടെ മൂല്യം കുറയുന്നതിനനുസരിച്ച് രാജ്യത്തിന്റെ സമ്പദ്ഘടന തകരുകയാണ്. വൈകാരികത കൊണ്ട് ഒരു രാജ്യത്തെ ഭരിക്കാന്‍ കഴിയുകയില്ലായെന്നതാണ് മോദി സര്‍ക്കാര്‍ നല്‍കുന്ന പാഠം. മോദി പറയുന്നത് രാജ്യത്ത് ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് വര്‍ഗീയ കലാപങ്ങളില്ലായെന്ന അവസ്ഥയാണുള്ളതെന്നാണ്. എന്നാല്‍ ഉത്തര്‍ പ്രദേശ് യോഗി ആദിത്യനാഥ് ഭരണത്തില്‍ ഈവര്‍ഷം മാത്രം നടന്നത് നൂറി നാല്‍പത് ആള്‍ക്കൂട്ട കൊലപാതങ്ങളാണെന്നും കെ.എം ഷാജി കൂട്ടിച്ചേര്‍ത്തു.
 
സമ്മേളനം മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് പ്രസിഡണ്ട് അഡ്വ. എന്‍.എ ഖാലിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. ഇബ്രാഹിം സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ്് സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡണ്ട് എം.പി ജാഫര്‍, ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്്മാന്‍, ദേശീയ കൗണ്‍സില്‍ അംഗം എ. ഹമീദ് ഹാജി, സംസ്ഥാന കൗണ്‍സില്‍ അംഗം ബഷീര്‍ വെള്ളിക്കോത്ത്, മുനിസിപല്‍ ലീഗ് ട്രഷറര്‍ കെ.കെ ജാഫര്‍, മറ്റ് ഭാരവാഹികളായ ബി അ സൈനാര്‍ ഹാജി, എം.എസ് ഹമീദ് ഹാജി, ഖമറുദ്ധീന്‍ പുഞ്ചാവി, കെ.കെ ഇസ്്മായില്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് ഷംസുദ്ധീന്‍ ആവിയില്‍, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, കെ.എം.സി.സി നേതാവ് യാക്കൂബ് ആവിയില്‍, മുനിസിപ്പല്‍ പ്രവാസി ലീഗ് പ്രസിഡണ്ട് സി. അബ്ദുല്ല ഹാജി, മുനിസിപ്പല്‍ കര്‍ഷക സംഘം പ്രസിഡണ്ട് കെ.ബി കുട്ടി ഹാജി പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?