സന്നിധാനത്തേക്ക് തിരിച്ച ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടറെ പ്രതിഷേധക്കാര്‍ തടഞ്ഞു; തിരിച്ചിറങ്ങുന്നതിനിടെ കല്ലേറും തെറിയഭിഷേകവും
ശബരിമല:(www.kvartha.com 18/10/2018) ശബരിമല സന്നിധാനത്തേക്ക് തിരിച്ച ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടറെ മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.
യാത്ര ആരംഭിച്ചപ്പോള്‍ തന്നെ സമരക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നുവെങ്കിലും പോലീസ് സുരക്ഷയില്‍ യാത്ര തുടങ്ങുകയായിരുന്നു. പിന്നീട് മരക്കൂട്ടത്തെത്തിയപ്പോള്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരെത്തുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതോടെ സുഹാസിനി യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
യാത്ര അവസാനിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടയിലും സുഹാസിനിക്ക് നേരെ കല്ലേറും മോശം പദപ്രയോഗങ്ങളുമുണ്ടായി. അതേസമയം തനിക്ക് 51 വയസ്സ് പ്രായമുണ്ടെന്നും പ്രായം തെളിയിക്കുന്ന ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിട്ടും പ്രതിഷേധക്കാര്‍ തടയുകയായിരുന്നുവെന്നും സുഹാസിനി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sabarimala, Kerala, Police, Report, attack against Newyork times reporter in sabarimala
Powered by Info News For You

Comments
Post a Comment