സണ്ണി ലിയോണിനെ കാണാനെത്തിയ ആള്‍ക്കൂട്ടത്തിന്റെ ഫോട്ടോ വെച്ച് കണ്ണൂരിലെ ശബരിമല പ്രതിഷേധക്കാരെന്ന പ്രചരണം; ബിജെപി പ്രചരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കൊച്ചി: (www.kvartha.com 05.10.2018) സണ്ണി ലിയോണിനെ കാണാന്‍ കൊച്ചിയിലെത്തിയ ആള്‍ക്കൂട്ടത്തിന്റെ ഫോട്ടോ വെച്ച്, കണ്ണൂരിലെ ശബരിമല പ്രതിഷേധക്കാരെന്ന രീതിയിലുള്ള ബിജെപി പ്രചരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതിഷേധവുമായി കണ്ണൂരില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ എന്ന പേരിലാണ് ചിത്രം പ്രചരിപ്പിച്ചത്.

സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാന്‍ കൊച്ചിയില്‍ തടിച്ചുകൂടിയ ജനങ്ങളുടെ ചിത്രം വെച്ചായിരുന്നു പ്രചരണം. സംഘ്പുത്രന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രചരണം നടത്തിയത്. ത്രയംബകം, ശിവശക്തി തുടങ്ങിയ ഗ്രൂപ്പുകളും സജീവ പ്രചരണവുമായി രംഗത്തുണ്ട്.

കണ്ണൂരിലെ പ്രതിഷേധമെന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ച കൊച്ചിയിലെ ചിത്രമടങ്ങിയ പോസ്റ്റിന് താഴെ കണ്ണൂരില്‍ എവിടെയാണ് മെട്രോയെന്ന കമന്റുമുണ്ട്.


Keywords: Kerala, Kochi, News, sunny_Leone, BJP, Social Network, Entertainment, Humor, Supreme Court of India, Shabarimala, RSS, Fake message in social media on Shabarimala issue 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?