പൂവച്ചല്‍ സദാശിവന്‍ അന്തരിച്ചു

തിരുവനന്തപുരം: (www.kvartha.com 26.10.2018) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് സ്മാള്‍ ആന്‍ഡ് മീഡിയം ന്യൂസ്‌പേപ്പര്‍ അഖിലേന്ത്യാ പ്രസിഡന്റുമായ പേരൂര്‍ക്കട എന്‍.സി.സി. നഗര്‍ ജേര്‍ണലിസ്റ്റ് കോളനി 303ല്‍ പൂവച്ചല്‍ സദാശിവന്‍ (75) അന്തരിച്ചു.

പൂവച്ചല്‍ കാവിന്‍പുറം കുടുംബാംഗമാണ്. 'കണ്ടതും കേട്ടതും', 'സഹകരണ മേഖല', ' റെയില്‍ ന്യൂസ്' എന്നീ പ്രസിദ്ധീകരണങ്ങളുടെ മാനേജിങ് എഡിറ്റര്‍ ആയിരുന്നു. റെയില്‍വേ യൂസേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, സെന്‍ട്രല്‍ പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Poovachal Sadasivan passed away, Thiruvananthapuram, News, Media, Obituary, Dead, Kerala

ഭാര്യ ഓമനഅമ്മ (റിട്ട ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് ഹാന്റ്‌ലൂം) മക്കള്‍: ഒ എസ് അജിത (ആര്‍.സി.സി., തിരുവനന്തപുരം), ഒ എസ് അനിത (അസിസ്റ്റന്റ് പ്രൊഫസര്‍, വേല്‍സ് ലോ യൂണിവേഴ്‌സിറ്റി ചെന്നൈ), ഒ.എസ് മണികണ്ഠന്‍ (വൈസ് പ്രസിഡന്റ് എന്‍വെസ്‌നെറ്റ്).

മരുമക്കള്‍ അഡ്വ. കെ.നാരായണന്‍ നായര്‍, പി വിനേശ്കുമാര്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.വി.എസ് ചെന്നൈ), പി. ദിവ്യ (ക്യുബെസ്റ്റ്, ടെക്‌നോപാര്‍ക്ക്). ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് തൈയ്ക്കാട് ശാന്തികവാടത്തില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Poovachal Sadasivan passed away, Thiruvananthapuram, News, Media, Obituary, Dead, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?