സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് നടന്ന ആക്രമണം അപലപനീയം: ലക്ഷ്യം ആശ്രമം അഗ്നിക്കിരയാക്കി സ്വാമിയെ നശിപ്പിക്കുക എന്നതാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 27.10.2018) സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് നടന്ന ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടത്. അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നത്.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനുനേരെ നടന്ന ആക്രമണം ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശ്രമം അഗ്‌നിക്കിരയാക്കി സന്ദീപാനന്ദയെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്‍ ഒട്ടേറെ ആക്രമണങ്ങള്‍ ഇപ്പോഴും നടത്തുന്നു. വര്‍ഗീയ ശക്തികളുടെ തനിനിറം തുറന്നുകാട്ടിയ ആളാണു സന്ദീപാനന്ദ ഗിരി.
യഥാര്‍ഥ സ്വാമിമാര്‍ ഭയപ്പെടില്ല, കപടസ്വാമിമാരെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം കുണ്ടമണ്‍കടവില്‍ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാന നായകര്‍ ചെയ്ത മഹത്തരമായ കാര്യങ്ങളാണു സന്ദീപാനന്ദ ചെയ്യുന്നത്. അത്തരം പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം ഇനിയും മുന്നോട്ടുപോകും. നശിപ്പിക്കപ്പെട്ട ആശ്രമത്തിന്റെ സ്ഥാനത്തു കൂടുതല്‍ പ്രൗഢിയോടെ ആശ്രമം പ്രവര്‍ത്തിക്കേണ്ടതുണ്ട്. മതനിരപേക്ഷ ചിന്താഗതിക്കാരെല്ലാം ആ ദൗത്യവും ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇനിയും ഇത്തരം ശക്തികളുടെ ആക്രമണമുണ്ടായേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ നിയമം കൈയ്യിലെടുക്കാന്‍ ഒരു കൂട്ടരെയും അനുവദിക്കില്ല. അതിശക്തമായ നടപടിയുണ്ടാകും. മതനിരപേക്ഷമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുര്‍വ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്യുന്നത്. ഇതില്‍ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേര്‍ക്ക് ആക്രമണം നടത്തിയത്. ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CM condemns attack on Swami Sandeepananda Giri's ashram, Thiruvananthapuram, News, attack, Crime, Criminal Case, Chief Minister, Pinarayi vijayan, Conspiracy, Kerala.

Powered by Info News For You

Comments
Post a Comment