സ്വത്തുതര്‍ക്കം; നാട്ടുകൂട്ടം യുവാവിനെ ജീവനോടെ കത്തിച്ചു
മാല്‍ഡ: (www.kvartha.com 06.10.2018) സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകൂട്ടം യുവാവിനെ ജീവനോടെ കത്തിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ കഴിഞ്ഞദിവസമാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 29കാരനായ മൊണ്ടാല്‍ ഹന്‍സ്ദ എന്ന യുവാവാവിനെയാണ് നാട്ടുകൂട്ടത്തിന്റെ നിര്‍ദേശപ്രകാരം ജീവനോടെ തീയിലിട്ടത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ബന്ധുക്കളെത്തിയാണ് രക്ഷിച്ചത്.
യുവാവും ബന്ധുവായ സ്ത്രീയും തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് നാട്ടുകൂട്ടത്തിനു മുന്നിലെത്തിയത്. അവിടെ വെച്ച് സ്ത്രീ തന്റെ ന്യായം വിവരിച്ചപ്പോള്‍ യുവാവിനെ പച്ചയോടെ കത്തിക്കാന്‍ നാട്ടുകൂട്ടം ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയില്‍ യുവാവിന്റെ വീട്ടിലെത്തിയ ഒരു സംഘം യുവാവിനെ കയ്യും കാലും കെട്ടി വീട്ടിന് പുറത്തുകൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം പുറത്തായതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘത്തിലുണ്ടായിരുന്ന ചിലരെ പോലീസ് പിടികൂടിയിട്ടുണ്ട്. നാട്ടുകൂട്ടത്തിലെ പ്രധാനിക്കും പരാതിക്കാരിയായ സ്ത്രീക്കും വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kangaroo Court In Bengal's Malda Orders Man To Be Burnt Alive, 3 Arrested, West Bengal, News, Local-News, Crime, Criminal Case, Police, Arrested, Probe, National.
Keywords: Kangaroo Court In Bengal's Malda Orders Man To Be Burnt Alive, 3 Arrested, West Bengal, News, Local-News, Crime, Criminal Case, Police, Arrested, Probe, National.
Powered by Info News For You

Comments
Post a Comment