സവാദിന്റെ കൊല; ഭാര്യയ്ക്കും കൂട്ടാളിക്കും പിന്നാലെ ഗള്‍ഫിലേക്ക് കടന്ന മുഖ്യപ്രതി ബഷീറും നാട്ടിലെത്തി കീഴടങ്ങി

മലപ്പുറം: (www.kvartha.com 08.10.2018) താനൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസില്‍ താനൂര്‍ ഓമറ്റപ്പുഴ സ്വദേശി ബഷീര്‍ (40) കീഴടങ്ങി. താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയായ പൗറകത്ത് സവാദി (40) നെ കൊലപ്പെടുത്തിയ കേസിലാണ് മുഖ്യപ്രതി ബഷീര്‍ പോലീസില്‍ കീഴടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ സവാദിന്റെ ഭാര്യ സൗജത്ത് (27), സഹായി സുഫിയാന്‍ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊലയ്ക്ക് ശേഷം സൗജത്തിനെ ചോദ്യം ചെയ്ത പോലീസിന് പരസ്പര വിരുദ്ധമായ മറുപടി നല്‍കിയതാണ് സംശയം ജനിപ്പിച്ചത്. മാത്രമല്ല നാട്ടുകാരും സൗജത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സൗജത്തിന്റെ ഫോണ്‍കോള്‍ പരിശോധിച്ചപ്പോഴാണ് കൊലയുടെ ചുരുള്‍ അഴിയുന്നത്. ഒരു വര്‍ഷത്തെ ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലനടത്താന്‍ പദ്ധതിയിട്ടത്. സൗജത്ത് തന്നെയാണ് സവാദിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

Savad murder case: Wife's friend surrenders before police, Malappuram, News, Local-News, Murder case, Crime, Criminal Case, Police, Arrested, Trending, Kerala.

കൊലപാതകത്തിനുശേഷം ബഷീര്‍ ദുബൈയിലേക്കു കടന്നിരുന്നു. ഇയാളെ തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങിയതായി പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനിടെയാണ് ഷാര്‍ജയില്‍ നിന്നു ചെന്നൈ വിമാനത്താവളത്തിലെത്തിയ ബഷീര്‍ അവിടെനിന്നു ട്രെയിനില്‍ താനൂരിലെത്തി സിഐ മുന്‍പാകെ കീഴടങ്ങിയത്. ബഷീറിനൊപ്പം ജീവിക്കാനാണു സവാദിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സൗജത്ത് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

സവാദിനും സൗജത്തിനും നാലു കുട്ടികളുണ്ട്. മൂന്നു മക്കളും ഭാര്യയുമുള്ള ആളാണ് ബഷീര്‍. 

Related News:
കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ യുവാവ് എത്തിയത് ഗള്‍ഫില്‍ നിന്നും; മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന സവാദിനെ തലയ്ക്കടിച്ചപ്പോള്‍ കുട്ടി ഞെട്ടിയുണര്‍ന്നു, മുറിയില്‍ പൂട്ടിയിട്ടശേഷം മരണം ഉറപ്പിക്കാനായി കഴുത്തറുത്തു, കൃത്യം നടത്തിയശേഷം ഗള്‍ഫിലേക്ക് തന്നെ കടന്നു, ഭാര്യയും 3 മക്കളും കിടന്നത് മറ്റൊരു മുറിയില്‍

സവാദിനെ കൊലപ്പെടുത്തിയത് ഒരു വര്‍ഷം നീണ്ട ഗൂഢാലോചനയ്ക്കു ശേഷം; കഴുത്തറുത്തത് ഭാര്യ തന്നെ; കുടുക്കിയത് സൗജത്തിന്റെ ഫോണ്‍കോളുകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Savad murder case: Wife's friend surrenders before police, Malappuram, News, Local-News, Murder case, Crime, Criminal Case, Police, Arrested, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?