തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പണമില്ല; നിത്യച്ചെലവും ശമ്പളവും മുടങ്ങിയേക്കും
പത്തനംതിട്ട: (www.kvartha.com 27.10.2018) ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ വിവാദച്ചൂടില്‍ അകപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും. പ്രതിസന്ധി രൂക്ഷമായാല്‍ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങിയേക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അന്‍പതില്‍ താഴെ ക്ഷേത്രങ്ങള്‍ മാത്രമെ സ്വയംപര്യാപ്തമായിട്ടുള്ളൂ. ബാക്കിയുള്ള ക്ഷേത്രങ്ങളിലെ നിത്യച്ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവ നിര്‍വഹിക്കുന്നത് ശബരിമല അടക്കം നല്ല വരുമാനമുള്ള ക്ഷേത്രങ്ങളിലെ പണം ഉപയോഗിച്ചാണ്. ശബരിമല ക്ഷേത്രത്തിലെ വരുമാനം ആണ് പ്രധാനമായും ചെലവുകള്‍ക്കായി വിനിയോഗിക്കുന്നത്.
എന്നാല്‍ യുവതീ പ്രവേശന വിഷയത്തിന് ശേഷം ശബരിമലയിലെ വരുമാനത്തില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന് അഭ്യര്‍ത്ഥിച്ച് അയ്യപ്പഭക്തസംഘടനകള്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചരണം നടത്തിയിരുന്നു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തുറന്നപ്പോള്‍ അധികൃതര്‍ക്ക് ഇത് ബോധ്യമാകുകയും ചെയ്തു. നോട്ടുകള്‍ക്ക് പകരം സ്വാമി ശരണം എന്നെഴുതിയ തുണ്ടു കടലാസുകളുടെ കൂമ്പാരം പമ്പ ഗണപതി കോവിലിലെ കാണിക്ക വഞ്ചിയിലടക്കം ലഭിച്ചു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാടിനങ്ങളുടെ വരുമാനത്തിലും ഇടിവുണ്ട്. കഴിഞ്ഞ തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ അപ്പം, അരവണ വില്‍പ്പനയിലൂടെയുള്ള വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായത്.
ഇതിന് പിന്നാലെയാണ് ശബരിമലയിലെ കടകള്‍ ലേലത്തില്‍ പോകാത്ത അവസ്ഥയും.
നിലയ്ക്കല്‍, പമ്പ, മരക്കൂട്ടം, ശബരിമല സന്നിധാനം എന്നിവിടങ്ങളിലെ ഇരുനൂറ്റിയമ്പതോളം കടകള്‍ കഴിഞ്ഞ ദിവസം ലേലത്തിന് വെച്ചെങ്കിലും മൂന്ന് എണ്ണം മാത്രമാണ് കരാറുകാര്‍ ലേലത്തില്‍ പിടിച്ചത്. നിലയ്ക്കല്‍, പമ്പ, മരക്കൂട്ടം എന്നിവിടങ്ങളിലായി ഓരോ കടകളാണ് ലേലത്തില്‍ പോയത്.
കടകള്‍ ലേലത്തില്‍ പോകാത്തത് കാരണം കോടികളുടെ വരുമാന കുറവും ദേവസ്വം ബോര്‍ഡിന് ഉണ്ടായിട്ടുണ്ട്. യുവതീ പ്രവേശന വിഷയം കാരണമാണ് കരാറുകാര്‍ ലേലം പിടിക്കാന്‍ താല്‍പ്പര്യമെടുക്കാത്തതെന്നും സൂചനയുണ്ട്. വന്‍ലേലതുക നല്‍കിയാലും കച്ചവടത്തില്‍ വരുമാനം കുറയുമോയെന്നാണ് കരാറുകാരുടെ ആശങ്ക.
അതേസമയം, ശബരിമല വിഷയത്തിന് മുന്‍പ് ലേലത്തില്‍ പോയ മുപ്പത് കടകളുടെ കരാറുകാര്‍ ലേലതുക മുഴുവന്‍ നല്‍കാനും തയ്യാറായിട്ടില്ല. ശബരിമലയിലെ പുതിയ സാഹചര്യത്തില്‍ വരുമാനം കുറഞ്ഞാല്‍ തങ്ങള്‍ക്ക് ഇളവ് നല്‍കണമെന്നാണ് കരാറുകാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ദേവസ്വം കമ്മീഷണര്‍ക്ക് കരാറുകാര്‍ കത്തും നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: No money in Travancore Devaswom Board, Sabarimala Temple, News, Trending, Controversy, Religion, Salary, Kerala.

Powered by Info News For You

Comments
Post a Comment