ശബരിമല ബസ് സര്‍വീസ് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: ശബരിമല ബസ് സര്‍വീസ് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി.അയ്യപ്പ ഭക്തരെ നിലയ്ക്കലില്‍ നിന്ന് പമ്ബയിലേക്ക് എത്തിക്കാനുള്ള ബസുകളില്‍ മതിയായ സൗകര്യം ലാഭയാണോ എന്ന് കോടതി ചോദിച്ചു .ശബരിമലയിലേക്ക് ഭക്തരെ എത്തിക്കുന്നതിനായി 500 ഓളം ബസുകള്‍ വേണം .എന്നാല്‍ സര്‍ക്കാര്‍ ഈ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ ഉണ്ടോ എന്നും ചെയിന്‍ സര്‍വീസ് നടത്താനുള്ള ബസുകള്‍ ഇനിയും ഉണ്ടോ എന്നും കോടതിക്ക് വിശദീകരണം നല്‍കണം .സര്‍ക്കാര്‍ ഇതിനെല്ലാം മതിയായ വിവരങ്ങള്‍ നല്‍കണമെന്നും കോടതി പറഞ്ഞു .തിങ്കളാഴ്ച ആണ് കോടതിയില്‍ വീണ്ടും കേസ് പരിഗണിക്കപ്പെടുന്നത് .
Powered by Info News For You

Comments
Post a Comment