താന്‍ പ്രസവിച്ചുവെന്ന് യുവതി; ഗര്‍ഭിണിയാരുന്നില്ലെന്നു ഡോക്ടര്‍, പിന്നീട് ആശുപത്രിയില്‍ നടന്നത്!

വാടാനപ്പള്ളി: (www.kvartha.com 30.10.2018) താന്‍ ആശുപത്രിയില്‍ വെച്ച് പ്രസവിച്ചുവെന്ന് അവകാശപ്പെട്ട് യുവതി. എന്നാല്‍ യുവതി ഗര്‍ഭിണിയാരുന്നില്ലെന്നു ഡോക്ടര്‍. ഒടുവില്‍ ആശുപത്രിയില്‍ ബന്ധുക്കളുടെ ബഹളം . ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഏങ്ങണ്ടിയൂര്‍ സ്വദേശിയായ യുവതി പ്രസവവേദനയുമായി ആശുപത്രിയിലെത്തിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ സ്‌കാനിങ്ങിന് നിര്‍ദേശിച്ചു. എന്നാല്‍ സ്‌കാനിങ്ങില്‍ ഗര്‍ഭം കണ്ടെത്താനായില്ല. തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

Dramatic incident in Engandiyoor hospital, Pregnant Woman, Doctor, hospital, Treatment, Allegation, Police, Kerala, Humor

യുവതിയുടെ സഹാദരനടക്കം ബന്ധുക്കളെത്തി ആശുപത്രിയില്‍ ബഹളം വെച്ചു. വീര്‍ത്ത വയറുമായെത്തിയ യുവതിയെ ലേബര്‍ റൂമിലേക്ക് കയറ്റിയെന്നും വയറ്റില്‍ നിന്നും വെള്ളം മാത്രമാണ് ലഭിച്ചതെന്നും ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് കുട്ടിയെ നല്‍കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. എന്നാല്‍ സ്ത്രീ ഗര്‍ഭിണിയേയല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ബഹളത്തെത്തുടര്‍ന്ന് ഒടുവില്‍ പോലീസെത്തി യുവതിയെ തൃത്തല്ലൂരിലെ കമ്മ്യൂണിറ്റി സെന്ററിലേക്ക് കൂടുതല്‍ പരിശോധനക്കായി പറഞ്ഞു വിട്ടു. ഇവിടെ നിന്നുള്ള പ്രാഥമിക പരിശോധനയില്‍ പ്രസവത്തിന്റേതായ ലക്ഷണങ്ങള്‍ കാണാത്തതിനെത്തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dramatic incident in Engandiyoor hospital, Pregnant Woman, Doctor, hospital, Treatment, Allegation, Police, Kerala, Humor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?